അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/കൊറോണ വൈറസും കേരളവും
അക്ഷരവൃക്ഷം - ലേഖനം
കൊറോണ വൈറസും കേരളവും
ലോകത്തെ ഭയപ്പെടുത്തിയ, ദിവസങ്ങളോളം നിശ്ചലമാക്കിയ, നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത, മനുഷ്യരാശിയെ ഇല്ലാതാക്കാൻ ജനനം കൊണ്ട ശത്രുവാണ് കോവിഡ് 19 എന്ന കൊറോണ വൈറസ്. കൂട്ടുകാരെ നാം വളരെ ജാഗ്രത ഉള്ളവരായിരിക്കണം. കാരണം ഇനിയുള്ള ലോകവും പ്രഭാതങ്ങളും നമുക്കുള്ളതാണ്. സ്കൂളുകൾ അടച്ചതും, കളിക്കളങ്ങൾ ശൂന്യമായതും, നമുക്ക് പരസ്പരം കാണാൻ കഴിയാത്തതും, നമ്മളെ സങ്കടപ്പെടുത്തി, എങ്കിലും ലോകത്തെ വിഴുങ്ങാൻ വന്ന മഹാമാരിയെ അനുസരണ കൊണ്ടും ക്ഷമ കൊണ്ടും നാം തോൽപ്പിക്കും. കാരണം പ്രകൃതി അലറിവിളിച്ച് വന്നപ്പോഴും, നിപ്പയായി മറ്റൊരു വൈറസ് നമ്മുടെ നേരെ വന്നപ്പോഴും, ഓഖിയായി കടലമ്മ അട്ടഹസിച്ച് വന്നപ്പോഴും, പിടിച്ചു കെട്ടിയ ഒരുമയുടെ പേരാണ് കേരളം. നാം അഭിമാനത്തോടെ ലോകത്തോട് പറയും, നമ്മൾ മലയാളികൾ ആണ്, കേരളീയരാണ്. വരും തലമുറയ്ക്ക് വേണ്ടി, നമ്മുടെ രാജ്യത്തിന് വേണ്ടി, ഇനിയും നമുക്ക് ക്ഷമിക്കാം ഇരിക്കാം നമ്മുടെ വീടുകളിൽ. എന്നിട്ട് അദൃശ്യനായ ആ കൊലയാളി വൈറസിനോട് പറയാം, ഇത് കേരളമാണ് ദൈവത്തിൻറെ സ്വന്തം നാടാണ്.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം