അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്
കുട്ടികളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ് .ആരോഗ്യസംരക്ഷണത്തിനായി ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നു. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യവും പ്രധാനമാണ് .ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളെ പ്രത്യേകമായി പരിഗണിക്കുകയും അവർക്കാവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്നു. അവരുടെ വൈദ്യപരിശോധനയ്ക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നു. കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് പ്രത്യേക പരിശോധന നടത്തി ആവശ്യ മായ കാര്യങ്ങൾ ചെയ്യുന്നു. മാനസികമായി വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സഹായങ്ങൾ നൽകുന്നു. കൗൺസിലിംഗ് ബോധവൽക്കരണ ക്ലാസുകൾ എന്നിവയിലൂടെ കുട്ടികളുടെ മാനസിക വളർച്ചക്കാവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുൺട്. അതിനായി പ്രത്യേകമായി പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ലഭ്യമാക്കുന്നു.
കൗൺസിലിംഗ് സൗകര്യം
കുട്ടികൾക്കുണ്ടാകുന്ന മാനസികസമ്മർദം ലഘൂകരിക്കുന്നതിനും, ,അവരിൽ ആത്മവിശ്വാസം വളർത്തുന്നതിനും കൗൺസിലിങ്ങിലൂടെ സഹായിക്കുന്നു .മാനസിക സമ്മർദ്ദങ്ങൾക്കടിപെട്ട വിദ്യാർത്ഥികളെ കണ്ടെത്തുകയും അവർക്ക് പ്രത്യേക കൗൺസിലിംഗ് നടത്തുകയും ചെയ്യുന്നു .ഇതിനായി ക്ലാസ് തലത്തിൽ ,ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള കുട്ടികളെ നിരീക്ഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു .കൗൺസിലിംഗിൽ പ്രത്യേക പരിശീലനം നേടിയ ആഷ്‌ലി സിസ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.