അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ലഹരി വിരുദ്ധ ൿളബ്
2022-23 വരെ | 2023-24 | 2024-25 |
പ്രവർത്തനങ്ങൾ -2023 വരെ
ഈ വർഷം ലഹരിവിരുദ്ധക്ലബ്ബ് ,മറ്റ് ക്ലബ്ബ്കളുമായി സഹകരിച്ച് ചെയ്ത പ്രവർത്തനങ്ങൾ
കുട്ടികളിലെ ലഹരി ഉപയോഗം തടയുക, ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക ,ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക,അവർക്ക് ആവശ്യമായിട്ടുള്ള കൗൺസിലിംഗ് സൗകര്യവും ഏർപ്പെടുത്തി കൊടുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ലഹരിവിരുദ്ധക്ലബ്ബ് ചെയ്യുന്നു
ലഹരി വിപത്തിനെതിരെ ചങ്ങല തീർത്ത് വിദ്യാർഥികൾ .
നവംബർ 1. ലഹരി വിപത്തിനെതിരെ കൈകോർത്തു വിദ്യാർത്ഥികൾ . സമൂഹത്തിനകത്ത് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ലഹരി ക്കെതിരെ വിദ്യാർഥികൾ അണിനിരന്നു. സ്കൂൾ മൈതാനം മുതൽ മൈതാനിക്കുന്ന ഭാഗം വരെ വിദ്യാർത്ഥികൾ ചങ്ങല തീർത്തു. ഹൈസ്കൂ ളിന്റെയും യുപി സ്കൂളിന്റെയും നേതൃത്വത്തിൽ ആയിരുന്നു വിദ്യാർത്ഥികളുടെ അണിചേരൽ. ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും അധ്യാപകരും രക്ഷിതാക്കളും നേതൃത്വം നൽകി .പരിപാടിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു......കൂടുതൽ വായിക്കാം
സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ലഹരി മുക്ത സൈക്കിൾ റാലി സംഘടിപ്പിച്ചു.
ഇന്ന് ലഹരി എന്ന ഭീഷണി സമൂഹത്തിൻറെ വിവിധ മേഖലകളെ ഭയാനകമായ രീതിയിൽ സ്വാധീനിച്ചു കൊണ്ടിരിക്കുകയാണല്ലോ . കേരള സ്റ്റേറ്റ് സ്കൗട്ട് ആൻഡ് ഗൈഡിന്റെയും എക്സൈസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി ലഹരിക്കെതിരെ നവകേരള സൈക്കിൾ റാലി സംഘടിപ്പിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് റാലി സംഘടിപ്പിക്കുന്നത് . ഈ ആഹ്വാനത്തോട് സഹകരിച്ചുകൊണ്ട് അസംപ്ഷൻ ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് അംഗങ്ങളും ഈ സൈക്കിൾ റാലിയിൽ പങ്കെടുത്തു.
ലഹരി ഉപയോഗത്തിനെതിരെ എൻ.സി.സി.സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു.
28-10-2022 , ബത്തേരി നഗരസഭയും അസംപ്ഷൻ ഹൈസ്കൂൾ എൻ സി സി യൂണിറ്റിന്റെയും ,ജന്മയിത്രി പോലീസിന്റെയും,എക്സൈസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിന്റെ ദുരവ്യാപക പ്രത്യാഖ്യാതങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു. സുൽത്താൻബത്തേരി നഗര പരിധിയിൽ സംഘടിപ്പിച്ച റാലിയിൽ എൻസിസി യൂണിറ്റിലെ അംഗങ്ങൾ പങ്കെടുത്തു .നഗരസഭാ പരിധിയിലെ മുഴുവൻ ജനങ്ങളെയും ബോധവൽക്കരിക്കുകയും ലഹരിക്കെതിരെ അണുനിർത്തുകയും ചെയ്യുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുക എന്ന ലക്ഷ്യം സംയുക്ത വേദിയിൽ പ്രഖ്യാപിക്കപ്പെട്ടു. മനോഹരമായ സൈക്കിൾ റാലിയും ഒപ്പം പ്ളാക്കാർടും ഉയർത്തിപ്പിടിച്ച് എൻ സി സി റാലിക്ക് മനോഹാരിത പകർന്നു .റാലിയെ സുൽത്താൻബത്തേരി നഗരസഭാ അധ്യക്ഷൻ അഭിസംബോധന ചെയ്ത് സംസാരിച്ചു. പോലീസ് എക്സൈസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
.
സ്കൂളിൽ ലഹരി വിരുദ്ധ കാമ്പൈൻ നടത്തി.
6-10-22 , സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി വിപത്തിനെ നേരിടാൻ സംസ്ഥാന സർക്കാരും സമൂഹവും ദൃഢനിശ്ചയത്തിലാണ് .മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സ്കൂളുകളിൽ പ്രത്യേക ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടരണമെന്ന് ആവശ്യത്തെ തുടർന്ന്, സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ ആറുമുതൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച നടപ്പിലാക്കി വരുന്നു .ഇതിൻറെ ഭാഗമായി പോസ്റ്റർ പ്രദർശനം ലഹരി വിരുദ്ധ കാമ്പയിൻ ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. വിദഗ്ധരുടെ ക്ലാസുകൾ ക്ലാസ് തലത്തിൽ ബോധവൽക്കരണം സംഘടിപ്പിക്കുന്നു.ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യ മന്ത്രിയുടെ സന്ദേശം വിദ്യാർഥികളെ കാണിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റിൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.സ്വതന്ത്ര മൈതാനിയിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ സ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർഥികൾ പങ്കെടുത്തു.
എന്റെ പഠനം എന്റെ ലഹരി
ജൂൺ 26, സ്കൂളുകളെയും ക്യാമ്പസുകളിലും ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രത്യേക പരിപാടിയാണ് എന്റെ പഠനം എന്റെ ലഹരി.സ്കൂളുകളെയും കാമ്പസുകളെയും ലഹരിവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളിൽ ലഹരിവിരുദ്ധ വാരാചരണം സംഘടിപ്പിച്ചു .ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 വാരാചരണത്തിന് തുടക്കം കുറിച്ചു . വാരാചരണത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടായിരുന്നു. വരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധ വൽക്കരണ ബ്രോഷറുകളും ലഘുലേഖകളും നൽകി. വിദ്യാർത്ഥികൾക്ക് വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനം, ക്വിസ് ,ഉപന്യാസ രചനാ മത്സരം, പ്രസംഗം ,കൊളാഷ് എന്നിവ സംഘടിപ്പിച്ചു. വിദ്യാർഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വാരാചരണത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഒപ്പ്ശേഖരണം സംഘടിപ്പിച്ചു. പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബത്തേരി ടൗണിൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു . പ്രവർത്തനങ്ങൾക്ക് ശ്രീമതി.ബിൻസി ടീച്ചറും വിദ്യാർത്ഥികളും നേതൃത്വം നൽകി . വീഡിയോ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് .
ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളും അതിന്റെ ഫോട്ടോയും
1 ലഹരിവിരുദ്ധ ഉപന്യാസ രചനാ മത്സരം
2 പോസ്റ്റർ രചന മത്സരം
3 പ്രസംഗ മത്സരം
4 പോസ്റ്റർ പ്രദർശനം
5 എന്റെ പഠനം എന്റെ ലഹരി ഒപ്പുശേഖരണം
6 ക്വിസ് മത്സരം
7 ലഹരി ക്കെതിരെ ടൗണിൽ ഫ്ലാഷ് മോബ്
8 ലഹരി ക്കെതിരെ ബോധവൽക്കരണ ക‍്‍ളാസ്
9 ചിത്ര രചന മത്സരം
10 ലഹരിക്കെതിരെ പ്രതിജ്ഞ
11 മുദ്രാവാക്യ രചനാ മത്സരം
ശ്രദ്ധേയമായി ഫ്ലാഷ് മോബ്.
ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. മനോഹരമായ നൃത്തച്ചുവടുകളുമായിവിദ്യാർത്ഥികൾ നൃത്തം വച്ചത് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.ഒപ്പം വിദ്യാർത്ഥികൾ ലഹരിക്കെതിരെ ബാനറുകളും പോസ്റ്ററുകളും പ്രദർശിപ്പിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് .... വീഡിയോ ലിങ്ക് താഴെ
https://www.youtube.com/watch?v=OtUTQE4mGgA
കുട്ടികളിലെ ലഹരി ഉപയോഗം തടയുക....
കുട്ടികളിലെ ലഹരി ഉപയോഗം തടയുക, ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക ,ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക,അവർക്ക് ആവശ്യമായിട്ടുള്ള കൗൺസിലിംഗ് സൗകര്യവും ഏർപ്പെടുത്തി കൊടുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ലഹരിവിരുദ്ധക്ലബ്ബ് ചെയ്യുന്നു. ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുന്നു.
കുട്ടികൾക്ക് കൗൺസിലിംഗ് സൗകര്യം..
കുട്ടികൾക്ക് കൗൺസിലിംഗ് സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ് .കുട്ടികൾക്കുണ്ടാകുന്ന മാനസികസമ്മർദം ലഘൂകരിക്കുന്നതിനും, ,അവരിൽ ആത്മവിശ്വാസം വളർത്തുന്നതിനും കൗൺസിലിങ്ങിലൂടെ സഹായിക്കുന്നു .മാനസിക സമ്മർദ്ദങ്ങൾക്കടിപെട്ട വിദ്യാർത്ഥികളെ കണ്ടെത്തുകയും അവർക്ക് പ്രത്യേക കൗൺസിലിംഗ് നടത്തുകയും ചെയ്യുന്നു .ഇതിനായി ക്ലാസ് തലത്തിൽ ക്ലാസ്
ടീച്ചറുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള കുട്ടികളെ നിരീക്ഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു .കൗൺസിലിംഗിൽ പ്രത്യേക പരിശീലനം
നേടിയ ആഷ്‌ലി സിസ്റ്ററും മറ്റ്അധ്യാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.