അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ചാരിറ്റി ൿളബ്

Schoolwiki സംരംഭത്തിൽ നിന്ന്

ചാരിറ്റി ൿളബ്

കാരുണ്യ നിധി പ്രവർത്തനങ്ങൾ 2022-23

നിരാലമ്പർക്ക് ഭക്ഷണപ്പൊതികളുമായി വിദ്യാർത്ഥികൾ.

ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട കഴിയുന്ന ആലംബഹീനർക്ക് ഭക്ഷണം നൽകുന്നതോടൊപ്പം സ്നേഹസാന്നിധ്യവുമായി മാറുകയാണ് വിദ്യാർത്ഥികൾ. സ്കൂളിൽ നിന്നും 6 കിലോമീറ്റർ ദൂരെയുള്ള തപോവനം വൃദ്ധസദനത്തിൽ ഒഴിവ് ദിവസങ്ങൾ ഒഴികെയുള്ള ബുധനാഴ്ച ദിവസങ്ങളിൽ ഭക്ഷണം എത്തിക്കുന്നു.ക്ലാസ് സ്ഥലത്തിൽ വിദ്യാർത്ഥികൾ പൊതികളിലായി ഉച്ചഭക്ഷണം കൊണ്ടുവരുകയും തപോവനത്തിൽ പോയി അവർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.ഹൈസ്കൂളിലെ 18 ഡിവിഷനുകളും ഈ ഉത്തരവാദിത്വം മാറിമാറി നിറവേറ്റുന്നു.അധ്യാപകർ ഈകാര്യങ്ങൾക്ക് നേതൃത്വം നൽകുന്നു.വിദ്യാർത്ഥികൾ അവിടെ കലാപരിപാടികളും അവതരിപ്പിക്കുന്നു.

സൂര്യപ്രഭയെ ആദരിക്കുന്നു.

ഹൈസ്കൂളിന്റെ സഹായം

കഴിഞ്ഞ പല വർഷങ്ങളായി ലക്ഷക്കണക്കിന് രൂപയുടെ കാരുണ്യ സഹായമാണ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ചെയ്തിട്ടുള്ളത് .പഠനസഹായം, ഭവന നിർമ്മാണ സഹായം ,ചികിത്സ ചെലവുകൾ.... അങ്ങനെ പോകുന്നു സഹായത്തിന്റെ രീതികൾ .ജാതിമതഭേദമന്യേ സമൂഹത്തിൽ അവശത അനുഭവിക്കുന്ന ആളുകൾക്ക് സഹായം നൽകുന്നതിന് അസംപ്ഷൻ ഹൈസ്കൂളിലെ അധ്യാപകരും മാനേജ്മെൻറ് ഏറെ ശ്രദ്ധിച്ചിരുന്നു.സ്കൂളിലെ മലയാളം അധ്യാപികയായ ശ്രീമതി.സോണിയാ ജോർജ് ആണ് കാരുണ്യ നിധി പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നത്

ഭവന നിർമ്മാണത്തിനായി സഹായം

കഴിഞ്ഞവർഷം സ്കൂളിൽ പഠിച്ച വിദ്യാർഥിയായിരു  അൾട്ടിനക്ക് വേണ്ടി ഭവനം നിർമ്മിച്ച് നൽകിയിരുന്നു. ഈ വർഷം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുമായി സഹകരിച്ച് ഭവന നിർമ്മാണത്തിനായി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചേർന്ന് മൂന്നു ലക്ഷത്തോളം രൂപ സമാഹരിച്ച് നൽകുകയാണിപ്പോൾ.

ശ്രീമതി.ഗീതി റോസ്

കാരുണ്യത്തിന് "മുടിയഴക് "

സൂര്യപ്രഭ

കാരുണ്യ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ മുടിയഴക് പങ്കുവെച്ച് നൽകി മാതൃക കാണിച്ചിരിക്കുകയാണ് നമ്മുടെ സ്കൂളിൽ അധ്യാപികയായ ശ്രീമതി.ഗീതി റോസ് ടീച്ചറും, പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സൂര്യപ്രഭയും .കാൻസർ രോഗികളെ  ചികിത്സിക്കുന്നതിനായുള്ള ധനസമാഹരണത്തിനായി തങ്ങളുടെ മുടി മുറിച്ചു നൽകി. അതിൽ നിന്നും ലഭിച്ച തുക ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കായി നൽകുകയായിരുന്നു .

വൃദ്ധസദന സന്ദർശനങ്ങൾ

ചികിത്സ സഹായം കൈമാറുന്നു.
വൃദ്ധസദനത്തിൽ വിദ്യാർഥികൾ

സ്കൂളിലെ വിദ്യാർഥികൾ വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും അവർക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്തു നൽകുകയും ചെയ്യുന്നുണ്ട്.  ബത്തേരി പുത്തൻകുന്ന് ഭാഗത്തുള്ള വൃദ്ധസദനത്തിൽ സ്കൂളിലെ വിദ്യാർഥികൾ ആഴ്ചയിൽ ഒരിക്കൽ ഭക്ഷണ വിതരണം നടത്തുന്നു .ഓരോ ആഴ്ചയും ഓരോ ഡിവിഷൻ വിദ്യാർത്ഥികൾ സദനം സന്ദർശിക്കുകയും അവർക്ക് ഭക്ഷണം വിളമ്പി നൽകുകയും ചെയ്യുന്നു . ഭക്ഷണം വിദ്യാർത്ഥികൾ വീട്ടിൽ നിന്നും പാകം ചെയ്തു കൊണ്ടുവരുന്നു.

പഠനസഹായം .

പഠനസഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് കഴിവിനൊത്ത് വിദ്യാർത്ഥികളും അധ്യാപകരും സഹായിക്കാറുണ്ട്. അങ്ങനെയുള്ള വിദ്യാർത്ഥികളെ കണ്ടെത്തി ആവശ്യകതയുടെ ഗൗരവമനുസരിച്ച് ക്ലാസ് തരത്തിലും സ്കൂൾതലത്തിലും സഹായങ്ങൾ നൽകുന്നുണ്ട്. മറ്റ് സ്കൂളുകളിൽ നിന്നും ആവശ്യപ്പെടുന്ന ചികിത്സ സഹായങ്ങളോടും സ്കൂളും അധ്യാപകരും സഹകരിക്കുന്നുണ്ട് .


പ്രവർത്തനങ്ങൾ 2021-22

അസംഷപ്ൻ ഹൈസ്കൂൾ നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു. കോവിഡ് കാലത്ത് നിർധനരായിട്ടുള്ള വിദ്യാർഥികൾക്ക് സഹായ

മൊബൈൽ

പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട് .നിർധനരായ വിദ്യാർത്ഥികൾക്ക് വീട് വയ്ക്കുന്നതിനുള്ള ധനസഹായം ഉൾപ്പെടെ രോഗി ചികിത്സ സഹായം എന്നിവ ചെയ്തുവരുന്നു .

ഓൺലൈൻ ക്ലാസുകൾക്ക് വേണ്ടി മൊബൈൽ ഫോൺ ഇല്ലാതിരുന്ന വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾസംഘടിപ്പിക്കുകയും വിതരണം

ചെയ്യുകയും ചെയ്തു .കഴിഞ്ഞ രണ്ടു വർഷത്തെ കണക്കു നോക്കുകയാണെങ്കിൽ ഭവന നിർമ്മാണ മേഖലയിൽ ഏകദേശം നാലര ലക്ഷത്തോളം രൂപ സഹായ

ധനമായി നൽകിയിട്ടുണ്ട്.ക‍ൂടാതെ ചികിത്സയുമായി ബന്ധപ്പെട്ട് സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെ ഒന്നരലക്ഷത്തോളം രൂപ സഹായധനമായി നൽകിയിട്ടുണ്ട്.

മൊബൈൽ ഫോൺ വിതരണം ..

വ‍ൃദ്ധസദനത്തിൽ ഭക്ഷണ വിതരണം

സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ സ്രോതസ്സുകളിൽ

നിന്നും ലഭ്യമാക്കിയ സഹായം ഉപയോഗിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ വിതരണംചെയ്തു.ഏകദേശം മുപ്പതോളം മൊബൈൽ ഫോണു

കൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു. ഒരുപാട് സുമനസ്സുകൾ,സന്നദ്ധ സംഘടനകളിൽ നിന്നും

,അധ്യാപകരിൽ നിന്നും,സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട്  ലഭ്യമായ ഫോണുകൾ വിദ്യാർഥികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു.

ഭവന നിർമ്മാണം.

അൾട്ടീനക്ക് വേണ്ടി നിർമിച്ചു നൽകിയ ഭവനം

പാഠ്യരംഗത്തും ഒപ്പം വിദ്യാർത്ഥികളുടെ പാഠ്യേതര കാര്യങ്ങളിലും അധ്യാപകരും വിദ്യാലയവും ഏറെ ശ്രദ്ധപുലർത്തുന്നു.

ഭവന സന്ദർശനത്തിൽ നിന്നും  ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് വിദ്യാർത്ഥികളുടെ സഹായം ലഭ്യമാക്കേണ്ട മേഖല കണ്ടു

പിടിച്ച് ഭൗതികമായ സഹായങ്ങൾ കൂടി ചെയ്യുന്നതിന് മുന്നോട്ടുവരുന്നു.ഒപ്പം ഭവനരഹിതരായ വിദ്യാർഥികളുടെകാര്യത്തിൽ കൂടി ശ്രദ്ധിക്കുന്നു. കഴിഞ്ഞവർഷം അൾട്ടിന ജെയിംസ് എന്ന വിദ്യാർത്ഥിനിക്ക് സ്കൂൾ മുൻകൈയ്യെടുത്ത് ഭവനം നിർമ്മിച്ച് നൽകുകയുണ്ടായി..

ചികിത്സാ സഹായം

അസംഷപ്ൻ ഹൈസ്കൂളിലെ ചാരിറ്റി  ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധങ്ങളായ ചികിത്സാ സഹായങ്ങൾ ചെയ്തുവരുന്നു.  സാമ്പത്തികമായ സഹായം തേടി വരുന്നവർക്ക് കഴിവിനൊത്ത് സഹായം ചെയ്യ‍ുന്ന‍ു,ആവശ്യകതയുടെ സ്വഭാവമനുസരിച്ച് അധ്യാപകരും ജീവനക്കാരും ഒത്തുചേർന്നു സഹായങ്ങൾ നൽകിവരുന്നു ,നിരവധിപേരുടെ ചികിത്സാർത്ഥം പണംസ്വരൂപിക്കുകയും നൽകുകയും ചെയ്തിട്ടുണ്ട് .

മറ്റ് സഹായങ്ങൾ

അവശത അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്ക് വേണ്ടുന്ന മറ്റു സഹായങ്ങളും ചെയ്യുന്നു .