അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/പഠന മേൽനോട്ട ചുമതല..കൂടുതൽ വായിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യാപകർക്ക് വിദ്യാർത്ഥികളുടെ പഠന മേൽനോട്ട ചുമതല.

വിദ്യാർഥികളുടെ നിലവിലെ ഗ്രേഡ് നിലനിർത്തുകയും പിന്നോക്കമുള്ള വിദ്യാർത്ഥികൾക്ക് മികച്ച ഗ്രേഡുകൾ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി അധ്യാപകർക്ക് പ്രത്യേക ചുമതലകൾ നൽകി. A+, ഡി പ്ലസ് വിദ്യാർത്ഥികളെ മുന്നിൽകണ്ട് അവർക്ക് പ്രത്യേക പരിഗണന നൽകും .എ പ്ലസ് വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും അവരുടെ ഗ്രേഡ് നിലനിർത്തുന്നതിനായി സവിശേഷമായ പ്രവർത്തനങ്ങൾ നൽകും.

അധ്യാപകർ വിദ്യാർത്ഥികളെ "ദത്തെടുക്കും".

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടുക എന്ന ലക്ഷ്യത്തോടുകൂടി അധ്യാപകർ പുതിയ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു.ഇതിൻറെ ഭാഗമായി വിദ്യാർഥികളെ ഗ്രൂപ്പുകളായി തിരിച്ച് അധ്യാപകർക്ക് ചുമതലം നൽകുന്നു. നിശ്ചിത ഗ്രൂപ്പുകളിൽ ഉള്ള വിദ്യാർത്ഥികളുടെ പഠന മികവും പുരോഗതിയും ചുമതലയുള്ള അധ്യാപകർ വിലയിരുത്തുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. അധ്യാപകർക്ക് ലഭിച്ചിട്ടുള്ള ഗ്രൂപ്പുകളിലെ വിദ്യാർത്ഥികളെ അവരുടെ രക്ഷിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്യും . അവർക്കു വേണ്ട പഠനം പിന്തുണ ഉറപ്പിക്കുകയും ചെയ്യുക ഇതിൻറെ ലക്ഷ്യമാണ്.