Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം
ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ഗീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.
നഗരങ്ങളെല്ലാം മലിനീകരണത്തിൻ്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യവംശത്തെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. പ്രത്യേകിച്ച് ഈ ദിവസങ്ങളിലായി പടർന്നു പിടിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസ്. കൊറോണ വൈറസ് പോലെയുള്ള മാരക രോഗങ്ങളെയെല്ലാം പ്രതിരോധിക്കാൻ പരിസ്ഥിതി ശുചിത്വത്തോടൊപ്പം തന്നെ വ്യക്തി ശുചിത്വും നിർബന്ധമാണ്. എങ്കിൽ മാത്രമേ കൊറോണ പോലെയുള്ള മാരക രോഗങ്ങളെയെല്ലാം നമുക്ക് പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ.
മനുഷ്യൻ്റെ ആരോഗ്യപരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. ഇത് പ്രാധാന്യമർഹിക്കുന്നു. കാരണം ഇത് മനുഷ്യരുടെ ഏക ഭവനം ആണ്, മാത്രമല്ല ഇത് വായു, ഭക്ഷണം, മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു. മാനവികതയുടെ മുഴുവൻ ജീവിത പിന്തുണ്യ സംവിധാനവ്വം എല്ലാ പാരിസ്ഥിതിക ഘട്ടങ്ങളുടെയും ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു.
സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. അത് കൊണ്ടു തന്നെ പരിസ്ഥിതി ശുചിത്വം നാം ഏവരുടെയും ഉത്തരവാദിത്വമാണ്. ഇത്തരം ഉത്തരവാദിത്വത്തിലൂടെ നാം രോഗപ്രതിരോധശേഷി വർധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ നാം ഒരു ആരോഗ്യ പരമായ ഭൂമിയെ സൃഷ്ടിക്കുന്നു.
ഫിദ നസ്‍നിൻ
|
8 B അസംപ്ഷൻ ഹൈസ്ക്കൂൾ സുൽത്താൻ ബത്തേരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|