അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/നന്മയിലേക്കൊരു തിരിവെട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയിലേക്കൊരു തിരിവെട്ടം

മനുഷ്യൻ്റെ പരിസ്ഥിതിക്കു മേലുള്ള കടന്നുകയറ്റമാണ് പ്രകൃതിയുടെ താളം തെറ്റിക്കുന്നത്. പ്രകൃതിയുടെ താളം തെറ്റുന്നതോടെ അത് ഒരു പ്രളയമായും, ജലക്ഷാമമായും, കൊടും ചൂടായും നമ്മെ വേട്ടയാ ടും. ഇപ്പോൾ നാടിൻ്റെ വികസനം പോലും പ്രകൃതിക്കുമേൽ ദോഷം വരുത്തി കൊണ്ടാണ്. ' കാവുതീണ്ടല്ലേ കുളം വറ്റും ' എന്ന നമ്മുടെ പൂർവികരുടെ മൊഴി വികസനം പരിസ്ഥിതിയെ ിപ്പിക്കുന്നതാവരുത് എന്ന ബോധ്യത്തിൽ നിന്നുണ്ടായതാണ്. ഇതിൻ്റെ ഭവിഷ്യത്തായി നമ്മൾ ഇപ്പോൾതന്നെ രണ്ട് പ്രളയത്തെ നേരിട്ടു.ഇനി മുന്നാമതൊന്നുവന്നുകൂടായെന്ന് നമ്മൾ പ്രതിജ്ഞചെയ്യണം. കലിയുഗത്തിൽ ലോകം അവസാനിക്കും എന്ന മഹാഭാരതത്തിലെവാക്കുകൾ ഇന്ന് സത്യമായിഭവിച്ചുകൊണ്ടിരിക്കുന്നു.പാരിസ്ഥിതികമായ അവബോധവും ഭാരതീയ ർക്ക് പകർന്ന പ്രവാചകനായിരുന്നു ന്ധിജി.നമ്മുടെ ആവശ്യങ്ങൾ ക്കുള്ളത് പ്രകൃതിയിലുണ്ട്ദുരാഗ്രഹത്തിനില്ല എന്ന ഗാന്ധിജിയുടെ വാക്കുകൾ ഇന്ന് പ്രസക്തമാകുന്നു. പ്രകൃതിയുടെ സൗന്ദര്യം നമ്മെ പലപ്പോഴും പല ദുഃഖങ്ങളിൽ നിന്നും അക റ്റിയിട്ടുണ്ട് പക്ഷെ ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത് പ്രകൃതിയുടെ താണ്ഡവമാണ്.ഇതിൽ നിന്ന് മോചനം നേടാൻ നാം ഇന്നുതന്നെ പ്രകൃതിക്കു മേലുള്ള കടന്നുകയറ്റം നിർത്തണം.പ്രകൃതിക്കു മേൽ മനുഷ്യൻ്റെ അടുത്ത കടന്നുകയറ്റമാണ് പരിസര മലിനീകരണം. ഇത് തടയാൻ പരിസരശുചിത്വംഅനിവാര്യമാണ്. അപ്പോൾ നമുക്ക് രോഗങ്ങളും കുറവായിരിക്കും. ഒരു മനുഷ്യന് ആദ്യം വേണ്ടത് വ്യക്തിശുചിത്വമാണ് പരിസര ശുചിത്വവും, സാമൂഹ്യ ശുചിത്വവും, അടുത്തപടികളാണ്.പലപ്പോഴും ടൗണിലും, ഹോസ്പിറ്റലിലും പോയിവരുമ്പോൾ നമ്മൾ ചെയ്യാറുള്ളത് ആദ്യം തന്നെ ഭക്ഷണം കഴിക്കുകയും പിന്നെ കിടക്കുകയുമാണ്.ഇതു മൂലം നമുക്ക് പല തരത്തിലുള്ള രോഗങ്ങളും പിടിപെടും. നമ്മൾ ദിവസം രണ്ട് നേരമെങ്കിലും കുളി ക്കുകയും, പല്ലുതേക്കുകയുംചെയ്യണം. ഇതിലൂടെ തന്നെ നമുക്ക് രോഗപ്ര തിരോധശേഷി ഉണ്ടാകും.രണ്ടാമത്തെ ഘട്ടം എന്നു പറയുന്നത് പരിസരശുചിത്വമാണ്മാണ്. കൂടിവരുന്ന കൊതുകുകൾ പല രോഗങ്ങൾക്കും കാരണമാകും.ചിക്കുൻഗുനിയ, മലേറിയ, എന്നീ മാരഗരോഗങ്ങൾ കൊതുകുമൂലമാണ് വരുന്നത്.ഇതിനെ തടയാൻ നമ്മൾ നമ്മുടെ പരിസര ങ്ങളിൽ കെട്ടികിടക്കുന്ന അഴുക്കുവെള്ളം എല്ലാം നീക്കം ചെയ്യുക. അതു പോലെതന്നെ കേരളത്തി ലെയെല്ലാ കുടുംബശ്രീ പ്രവർത്തകരും ഇപ്പോൾ മാസത്തിലൊരിക്കൽ വന്ന് പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ടുപോകുന്നുണ്ട് അപ്പോ ൾ തന്നെ നമ്മൾ നമ്മുടെ ചുറ്റുപാടുമുള്ള പ്ലാസ്റ്റിക് വേസ്റ്റുകൾ കൊടുത്തൊ ഴിവാക്കുക. അല്ലായെങ്കിൽ അത് അവിടെ തന്നെ കിടന്ന് അതിൽ വെള്ളം കെട്ടികിടക്കുകയും കൊതുകുകൾ പെരുകുകയുംരോഗങ്ങൾ വരുകയും ചെയ്യും.വീട്ടിൽ പച്ചക്കറിയുടെ വേസ്റ്റ് വന്നാൽ പല രും അത് വലിച്ചെറിയുക യാണ് പതിവ് പക്ഷെ ഇപ്പോൾ അതൊഴിവാക്കാൻ പലരുടെയും വീട്ടിൽ ബയോഗ്യാസ് പ്ലാൻ്റ് നില വിൽ വന്നിട്ടുണ്ട്.ഇത് ഉപയോഗിക്കുന്നത്കൊണ്ട് നമുക്ക് കുറേ പച്ചക്കറി വേസ്റ്റ് ഒഴിവാക്കാം. അങ്ങനെ ഈച്ചയുടെയുമെല്ലാംശല്ല്യം ഒഴിഞ്ഞ്കിട്ടുന്നതു മാണ്.

മൂന്നാമത്തെ ഘട്ടം എന്നു പറയുന്നത് സാമൂഹ്യശുചിത്വമാണ്. ഇപ്പോൾസമൂഹത്തിൽ ഏറ്റവും കൂടിവരുന്നത് പ്ലാസ്റ്റിക് ആണ്.ഇതിനൊരു പരിഹാരമെന്നോണം ചെയ്തു വരുന്ന ഒരു കാര്യമാണ് ഈ പ്ലാസ്റ്റിക് വേസ്റ്റ് റോഡിൻ്റെ ടാറിൻ്റെയൊപ്പം ഉരുക്കിയൊഴിക്കുന്നത്. മനുഷ്യൻ്റെ ചിന്തയിൽ ഉതിച്ചുവരുന്ന ചില കണ്ടു പിടിത്തങ്ങൾ പിന്നീടത് ഈ ലോകത്തിന് തന്നെ ആപത്തായിമാറുമ്പോൾ അവൻ തന്നെ അതിനൊരുത്തരം കണ്ടുപിടിക്കുന്നു.ഉദാഹരണത്തിന് പ്ലാസ്റ്റിക് ചാക്ക് നിർമാതാവായ ബെംഗളൂരുവിലെ അഹമ്മദ്ഖാൻ 20 വർഷമായി ചാക്കുകൾ ഉത്പാദിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു.8 വർഷം മുമ്പ് അദ്ധേഹം ഈ പ്ലാസ്റ്റിക് വേസ്റ്റ് ഉണ്ടാക്കുന്ന ദോഷവശം മനസ്സിലാക്കി പിന്നെ ഇതിനൊരു പരിഹാരവും കണ്ടുപിടിച്ചു.അതെന്ത ന്നാൽ അദ്ധേഹത്തിൻ്റെ കമ്പനിയിൽ അദ്ധേഹം പോളിബ്ലെൻ്റ് എന്ന് പറയുന്ന പുനരുത്പാദക പ്ലാസ്റ്റി കിൻ്റെ പൊടിയെടുത്ത് ബിട്ടുമെൻ എന്നു പറയുന്ന ഒരു രാസവസ്തുവിൻ്റെ കൂടെ അത് കൂട്ടിച്ചേർക്കുകയും അത് റോഡ് ടാറിന് ഉപയോഗിക്കാം എന്നു നിർദേശിക്കുകയും ചെയ്തു.

മനുഷ്യ ഇടപെടൽ കാരണം പ്രകൃതിവിഭവങ്ങൾ വളരെവേഗം ശുഷ്കമായി കൊണ്ടിരിക്കുകയും പരിസ്ഥിതി കൂടുതൽ കൂടുതൽ നാശോന്മുഖമാകുക യും ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെതിരെ നാമെന്തങ്കിലും ചെയ്തേ മതിയാകൂ. ഏതു രോഗവും ചികിത്സിക്കുന്നതി

നെക്കാൾ നല്ലത് രോഗം വരാതെ നോക്കുകയാണെന്നു പറയുന്നതുപോലെ പരിസ്ഥിതിയെ സംരക്ഷിക്കുകയാണ് പരിസ്ഥിതിനാശം വരുത്തി കഴിഞ്ഞ് അതുപരിഹരിക്കാൻശ്രമിക്കുന്നതിനേക്കാൾ ലാഭകരം.നമുക്കോരോരുത്തർക്കും പരിസ്ഥിതിപാലനത്തിൽ കാര്യമായപങ്കുവഹിക്കാനാകും. ശുഭപ്രതീക്ഷയിൽ..............

ശ്രീസൂര്യ .വി വി
8 B അസംപ്ഷൻ ഹൈസ്ക്കൂൾ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം