അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ വരും തലമുറയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
വരും തലമുറയ്ക്കായ്

നമ്മുടെ ലോകത്ത് ഒട്ടേറെ രോഗങ്ങൾ ഉണ്ട്. അതിൽ മനുഷ്യർക്ക് തന്നെ പ്രതിരോധിക്കാൻ പറ്റാത്ത രോഗങ്ങും ഉണ്ട്. നല്ല ആരോഗ്യമുളള ശരീരത്തിന് രോഗങ്ങളെ പ്രതിരോധിക്കാനുളള ശേഷിയുണ്ട്. ആരോഗ്യം കുറഞ്ഞ ശരീരത്തിൽ രോഗങ്ങൾ വന്നാൽ രോഗങ്ങളെ പ്രതിരോധിക്കാനുളള ശക്തി ശരീരത്തിനുണ്ടാവില്ല.

ഒരു മനുഷ്യന്റെ ആരോഗ്യ നില നല്ലതാകണമെങ്കിൽ അതിന് ചില ഘടകങ്ങൾ ഉണ്ട്. അവ നല്ല ഭക്ഷണം , വ്യായാമം , ജീവിത ശൈലി എന്നിവയാണ്. രോഗാണു പ്രവേശനം തടയാനും ശരീരത്തിൽ പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കാനുമുളള ശരീരത്തിന്റെ ഒരു കഴിവാണ് പ്രതിരോധ ശേഷി എന്നത് . 2018-19 വർഷങ്ങളിൽ ലോകത്തെ നടുക്കിയ ഒരു രോഗമാണ് നിപ്പ എന്നത്. അതിനെ ഭേദമാക്കാനുളള മരുന്ന് കണ്ടു പിടിച്ചിട്ടില്ലായിരുന്നു. ഇതുമൂലം ധാരാളം ജനങ്ങൾ മരണപ്പെടുകയും ചെയ്തു. പക്ഷേ കുറെനാൾ നിൽക്കാതെ നിപ്പ പോകുകയും ചെയ്തു.

2019-20 വർഷങ്ങളിൽ കോവിഡ് 19 എന്ന വിപത്ത് വന്നു കൂടിയിരിക്കുന്നു. ഇപ്പോൾ ലോകത്തിന്റെ വിവിധ മേഖലകളിൽ ജനങ്ങൾ മരണപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. അപകടകരമായ രോഗമാണ് കോവിഡ് 19 എന്നത്. ഇത് പൂർണ്ണമായ് സുഖപ്പെടുത്താൻ ഉളള മരുന്ന് ഇതുവരെ കണ്ടുപിടിച്ചട്ടില്ല . പ്രതിരോധമാണ് ഇതിനെതിരെ ഇപ്പോൾ നടത്തുന്നത്. ഈ രോഗത്തിന്റെ വ്യാപനത്തെ തുടർന്ന് നമ്മുടെ രാജ്യം ഒരു മാസം ആയിട്ട് ലോക്ക് ഡൗൺ ആണ്. കൊറോണ വൈറസിനെ 'വീട്ടിലിരുന്നു' നേരിടുകയാണ്‌. ഒരുമയോടെ ശ്രമിച്ചാൽ ഈ രോഗത്തെ ഈ നാട്ടിൽ നിന്നല്ല, ലോകത്ത് നിന്ന് തന്നെ ഓടിക്കാം . അതിന് നമ്മൾ ഒരുമയോടെ അതിനെ പ്രതിരോധിക്കണം. വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെയും പരിസര ശുചിത്വം പാലിക്കുന്നതിലൂടെയും സമൂഹിക അകലം പാലിക്കുന്നതിലൂടെയും നമുക്ക് ഇതിനെ പ്രതിരോധിക്കാൻ കഴിയും.

ഒരുമയോടെ പ്രവൃത്തിച്ചാൽ ഏതു രോഗത്തെയും കീഴ്പ്പെടുത്താനാകുമെന്ന് ഈ മഹാ വ്യാധികളിലൂടെ നമുക്ക് മനസ്സിലാക്കാം . കൊറോണ വൈറസ് പന്ത്രണ്ട് മണിക്കൂറിലധികം നിലനിൽക്കില്ല. അവയ്ക്ക് നിലനിൽക്കണമെങ്കിൽ ശരീരത്തിലേക്ക് കടക്കണ്ടത് അനിവാര്യമാണ്. ഈ വൈറസിനെ തടയാനുള്ള മാർഗങ്ങളിൽ നൂറിൽ എൺപത് ശതമാനവും ശുചിത്വം തന്നെയാണ്

കോവിഡ് -19 എന്ന രോഗത്തെ പ്രതിരോധിക്കാനായി ലോകത്ത് ആരോഗ്യ പ്രവർത്തകരും നഴ്സുമാരും ഡോക്ടർമാരും പ്രവർത്തിക്കുന്നുണ്ട്. രാവും പകലും ഇല്ലാതെ ജനങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുകയാണ്. അവർക്ക് എല്ലാം നന്ദി പറയാം.

അഷിത മുരുകൻ
10 A അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ