അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ

കോവിഡ് രോഗബാധ ഇന്ത്യയിൽ ഇപ്പോൾ ഒരു ലക്ഷം പിന്നിട്ടു. രോഗത്തിന്റെ വ്യാപനം തടയാൻ നമ്മുടെ ആരോഗ്യവകുപ്പ് കാര്യമായ മാർഗ്ഗങ്ങൾ സ്വീകരിച്ചു വരുന്നുണ്ട്. ഇപ്പോൾ രാജ്യം മുഴുവനും ലോക്ക് ഡൗണിലാണ്. നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിച്ചാൽ വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ ഒരു സാധാരണ പനി പോലെ ഇതു വന്നുപോകും. ഇതാണ് ഈ രോഗത്തിന്റെ പ്രത്യേകത. രോഗ പ്രതിരോധശേഷി കുറഞ്ഞവരിൽ ഈ രോഗം വന്നുകഴിഞ്ഞാൽ അപകട സാധ്യതയും മരണ സാധ്യതയും കൂടുതലാണ്. അപ്പോൾ ഈ രോഗം വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. അതിനു സാമൂഹിക അകലമാണ് നമ്മൾ പാലിക്കേണ്ടത്. കൂടാതെ നമ്മൾ ഓരോരുത്തരും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ശ്രമിക്കണം. നല്ല രോഗപ്രതിരോധശേഷി ഉണ്ടെങ്കിൽ നല്ല ആരോഗ്യവും ഉണ്ട്. അവിടെ രോഗങ്ങൾ കുടി കൊള്ളുകയില്ല. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ പലവിധ മാർഗ്ഗങ്ങളുണ്ട്. അവയിൽ ചിലത് താഴെ പറയുന്നു:

ഭക്ഷണം

നാം കഴിക്കുന്ന ആഹാരം രോഗപ്രതിരോധ ശേഷിയിൽ പ്രധാനപങ്കാണ് വഹിക്കുന്നത്. ആഹാരകാര്യങ്ങളിൽ കാര്യമായി ശ്രദ്ധിച്ചാൽ തന്നെ രോഗ പ്രതിരോധ ശേഷിയും വർധിപ്പിക്കാൻ കഴിയും. ഇതിനായി നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ ഇതൊക്കെയാണ്. വി​റ്റാ​മി​ൻ​ ​സി​ ​അ​ട​ങ്ങി​യ​ ​ഓ​റ​ഞ്ച്,​ ചെ​റു​നാ​ര​ങ്ങ,​ പ​പ്പാ​യ​ എ​ന്നി​വ​ ക​ഴി​ക്കു​ക.​ കൂ​ൺ​ വെ​ളു​ത്ത​ ര​ക്താ​ണു​ക്ക​ളു​ടെ​ നിർമ്മാ​ണ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ണ്.​ വെളുത്തു​ള്ളി​ അല​ർ​ജി,​​​ ജ​ല​ദോ​ഷം​ തു​ട​ങ്ങി​ മാര​ക​രോ​ഗ​ങ്ങ​ളെ​പ്പോ​ലും പ്രതിരോ​ധി​ക്കും.​ മ​ഞ്ഞ​ൾ​പ്പൊ​ടി ചേ​ർ​ത്ത പാ​ൽ​ അ​ദ്ഭു​ത​ക​ര​മാ​യ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള പാനീ​യ​മാ​ണ്.തൈര് ദ​ഹ​ന​ സംബ​ന്ധ​മാ​യ​ രോ​ഗ​ങ്ങ​ളെ​ തടയും.​ ബാ​ർ​ലി,​ ഓ​ട്സ് എന്നിവയി​ലു​ള്ള​ ബീ​റ്റാ​ ഗ്ലൂക്കോൻ​ ഫൈ​ബ​ർ​ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ വ​ർ​ദ്ധി​പ്പി​ക്കും.​ ഗ്രീ​ൻ​ടീ,​​​ ഹെ​ർ​ബ​ൽ​ ​ടീ,​​​ ചെമ്പരത്തി​ചായ എന്നിവയും​ രോ​ഗ​ പ്ര​തി​രോ​ധ ശേഷി​ ന​ൽ​കും.​ ഇ​ല​ക്ക​റി​ക​ളും​ പ​യ​റു​ വ​ർ​ഗ​ങ്ങ​ളും​ ചെ​റു​മത്സ്യങ്ങ​ളും​ നി​ത്യ​വും​ ക​ഴി​ക്കുക.

ഉറക്കം

ഉറക്കം വിശ്രമമാണ്. അത് പല രാസ ജൈവ ഊർജ സംഭരണ പ്രക്രിയയാണ്. എന്നാൽ ആവശ്യത്തിനു മാത്രം. കൂടാനും പാടില്ല  കുറയാനും പാടില്ല. കൂടിയാൽ - പ്രമേഹം, ഹൃദ്രോഗം, ദുർമേദസ്സ്, മന്ദത, വിഷാദ രോഗം ഇവ വരാൻ സാധ്യത.കുറഞ്ഞാൽ - മാനസിക സമ്മർദ്ദം, പരീക്ഷയിൽ മാർക്ക് കുറയുക, ജോലിയിലും പഠിത്തത്തിലും ഉന്മേഷംകുറയുക,ഓർമ കുറവ്, ഡ്രൈവ് ചെയ്യുമ്പോൾ ഉറങ്ങി പോകുക, ഭാരം കൂടുക, പ്രതിരോധ ശക്തി കുറയുക, രക്തസ്സസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം ഇവ വരാൻ സാധ്യത. വേണ്ടത് -  ആവശ്യത്തിനു മാത്രം ഉറങ്ങുക (കുറഞ്ഞത്‌ 6 മുതൽ 8 മണിക്കൂർ വരെ).

വ്യായാമം

വ്യായാമം ആരോഗ്യത്തിന് നല്ലതാണ്. എല്ലാദിവസവും മിതമായി വ്യായാമം ചെയ്യുന്നതാണ് ഉചിതം. വ്യായാമം അസുഖം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. എന്നാൽ വ്യായാമം കൂടുതൽ ചെയ്യാൻ ചിലർക്കിഷ്ടമാണ്. പക്ഷേ ഒന്നോർക്കുക കൂടുതൽ വ്യായാമം ചെയ്യുന്നതും ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. വ്യായാമം കൂടിയാൽ നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങൾക്കും തേയ്മാനം ഉണ്ടാകുവാൻ കാരണമാകും. വ്യായാമം കൂടുതൽ ചെയ്യുമ്പോഴുണ്ടാകുന്ന ശാരീരിക അവസ്ഥയെ പരിഹരിക്കാൻ പ്രതിരോധ ശക്തി ഉപയോഗപ്പെടുത്തുമ്പോൾ രോഗങ്ങൾ പരിഹരിക്കാനുള്ള പ്രതിരോധ ശക്തി കുറയുന്നു. കൂടാതെ മസിലുകൾക്ക് മുറിവും ഉണ്ടാകാൻ സാധ്യത ഉണ്ട്. വ്യായാമംകുറഞ്ഞാൽ ശരീര മസിലുകൾക്ക് ബലം ഇല്ലാതാകുന്നു. ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക്, കൊളസ്ട്രോൾ, പ്രമേഹം ഇവ വരാനുള്ള സാധ്യത കൂടുന്നു. ക്ഷീണം കൂടുന്നു, കൊഴുപ്പ് ശരീരത്തിൽഅടിഞ്ഞു അമിത ഭാരം ഉണ്ടാകുന്നു. ഇങ്ങനെ പൊതുവെ പല പ്രശ്നങ്ങൾ ഉണ്ടാകുന്നു. വേണ്ടത് - അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഏതെങ്കിലും വ്യായാമം കൃത്യമായി എന്നും ചെയ്യുക, പ്രായമായവർ ജോഗിംങ്ങ്, നടത്തം എന്നിവനടത്തുക. വിശപ്പ്‌, രോഗ പ്രതിരോധം, ശക്തി, ഉത്സാഹം, ബുദ്ധി എല്ലാം വ്യായാമത്തിലൂടെ കിട്ടുന്നു. കൃത്യവും മിതവും ആയ വ്യായാമം അല്ലെങ്കിൽ കായികമായ ജോലി മുടക്കമില്ലാതെ ചെയ്യുന്നതിലാണ് കാര്യം.

എലാൻ മറിയം മാർട്ടിൻ
2 B അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം