അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ മുത്തശ്ശന്റെ കാറ്റാടിമരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മുത്തശ്ശന്റെ കാറ്റാടിമരങ്ങൾ


കാറ്റും മഴയുമുള്ള ഒരു പ്രഭാതം. മഴയത്ത് കാറ്റാടി മരത്തിന്റെ ചോട്ടിൽ പിള്ളേര് കളിക്കുന്നുണ്ടായിരുന്നു. അത് കണ്ട് നിന്ന മുത്തച്ഛന്റെ മനസ്സിൽ തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ വന്നു. തന്റെ കൂട്ടുകാരുമായി ഒന്നിച്ച് മഴയത്തു കളിച്ചതും. മാവിൻ ചുവട്ടിൽ വട്ടം കൂടിയതും മാമ്പഴം കഴിക്കാൻ കയറിയതും പുളിയനുറുമ്പ് കടിച്ചതും കുടയില്ലാതെ സ്കൂളിൽ നിന്നും മഴയത്തു ഓടി വന്നതും ചെളിക്കുണ്ടിൽ ഉരുണ്ടു വീണതും. അമ്മയുടെ തല്ലു കിട്ടിയതും, അങ്ങനെ കുറെയേറെ ഓർമ്മകൾ. ഒരു ദിവസം വലിയൊരു ശബ്ദം കേട്ടു. കുട്ടികളെല്ലാം ശബ്ദം കെട്ടിടത്തേയ്ക്ക് ഓടി. സ്ഥിരമായി കളിച്ചുകൊണ്ടിരുന്ന മാവ്‌ മുറിക്കുന്ന ശബ്ദം ആയിരുന്നു അത്. ആ മരം മുറിക്കല്ലെന്ന് ആണയിട്ട് പറഞ്ഞെങ്കിലും അവർ കേട്ടില്ല. മരം മുറിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോയി.അത് കണ്ട് എല്ലാരും സങ്കടപ്പെട്ടു. പിറ്റേ ദിവസം സ്കൂളിലേക്ക് ചെന്നു. അന്ന് ടീച്ചർ പ്രകൃതിയെക്കുറിച്ചാണ് പഠിപ്പിച്ചത്. അന്ന് പരിസ്ഥിതി ദിനം ആയിരുന്നു, അന്ന് ടീച്ചർ തൈകൾ തന്നു. തനിക്ക് കിട്ടിയത് മാവിൻ തൈ ആയിരുന്നുവെന്നു മുത്തശ്ശൻ ഇപ്പോഴും ഓർക്കുന്നു.വൈകുന്നേരം വീട്ടിൽ ചെന്ന് മാവിൻതൈ കുഴിച്ചു വെച്ചു. എല്ലാ ദിവസവും അതിന് വെള്ളം ഒഴിച്ചു കൊടുത്തു. കൂടാതെ ഇടയ്ക്കിടെ വളവും ഇട്ടിരുന്നു. മാവിൻതൈ കൂടാതെ അന്ന് മറ്റു വൃക്ഷങ്ങളും നട്ടിരുന്നു. എല്ലാവരും എന്നെ അഭിനന്ദിച്ചു. പിറ്റേന്ന് താൻ നല്ലൊരു മാതൃകയാണെന്ന് ടീച്ചർ പറഞ്ഞത് മുത്തശ്ശൻ ഓർത്തു. ഇനിയും നല്ല നല്ല വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കണമെന്ന് ടീച്ചർ അന്ന് ഉപദേശിച്ചു. താൻ വൃക്ഷങ്ങളെ നട്ടു പരിപാലിക്കുന്നത് പോലെ എല്ലാവരും ചെയ്യണമെന്ന് ടീച്ചർ മറ്റു കുട്ടികളോട് ആയി പറഞ്ഞു. അന്ന് തനിക്ക് ലഭിച്ച സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. മുത്തശ്ശൻ ഓർത്തു. അന്ന് താൻ നട്ട തൈകളാണ് ഇന്നത്തെ തണൽ, കുട്ടികൾക്ക് ലഭിച്ച ഈ തണൽ താൻ നട്ട കാറ്റാടി മരത്തിന്റെയാണ്. "അതേ ! ഈ കാറ്റാടിമരങ്ങൾ എന്റെയാണ്‌"-മുത്തശ്ശൻ.

തെരേസ ദേവസ്യ
5A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ