അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ മിസ്റ്റർ കീടാണു, നിനക്കിവിടെ എൻട്രി ഇല്ല

Schoolwiki സംരംഭത്തിൽ നിന്ന്
മിസ്റ്റർ കീടാണു, നിനക്കിവിടെ എൻട്രി ഇല്ല


ഞാനാണ് മിസ്റ്റർ കീടാണു. വൃത്തിയില്ലാത്ത സ്ഥലങ്ങളിലെല്ലാം ഞാനുണ്ട്. പക്ഷേ നിങ്ങൾക്കാർക്കും എന്നെ കാണാൻ പറ്റില്ല. മനുഷ്യരുടെ ദേഹത്ത്‌ കയറിപറ്റി രോഗങ്ങൾ പരത്തുകയാണ് എന്റെ ഹോബി. ഒരു ദിവസം മിന്നു വീട്ടിലിരുന്ന് കളിക്കുകയായിരുന്നു. അപ്പോഴാണ് അച്ഛൻ വീട്ടിലേക്ക് വന്നത്. "മിന്നു... ദാ ഈ ഈന്തപ്പഴം കഴിച്ചോളു". അച്ഛൻ കൊണ്ടുവന്ന ഈന്തപ്പഴം മിന്നുവിന് കൊടുത്തു. മിന്നു പായ്ക്കറ്റ് പൊട്ടിക്കാൻ തുടങ്ങി. "കർർ..." പായ്ക്കറ്റ് കീറി. ഈന്തപ്പഴങ്ങൾ നിലത്തേയ്ക്ക് ചിതറി. നിലത്തു നിന്നിരുന്ന കീടാണു ഇതൊക്ക കാണുന്നുണ്ടായിരുന്നു. "ഈന്തപ്പഴങ്ങൾ പെറുക്കി പായ്ക്കറ്റിൽ ഇടാം" മിന്നു പറഞ്ഞു. കീടാണു ഇത് കേട്ട്, വേഗം പോയി ഒരു ഈന്തപ്പഴത്തിൽ കയറി ഇരിക്കാമെന്നു വിചാരിച്ചു. ഈന്തപ്പഴങ്ങൾ തിന്നുബോൾ ഇവളുടെ ഉള്ളിൽ കടന്ന് അസുഖം വരുത്താം. മിന്നു ഈന്തപ്പഴങ്ങൾ പെറുക്കാൻ ഒരുങ്ങുമ്പോളാണ് അച്ഛൻ അങ്ങോട്ട്‌ വന്നത്. "നിലത്തു വീണ ഭക്ഷണ സാധനങ്ങൾ എടുക്കരുത് അതിൽ ചിലപ്പോൾ കീടാണു കാണും", അച്ഛൻ പറഞ്ഞു. അച്ഛൻ പറഞ്ഞത് കേട്ട് മിന്നു നിലത്തു വീണ ഈന്തപ്പഴങ്ങൾ എടുത്തില്ല. അച്ഛൻ പായ്ക്കറ്റിൽ അവശേഷിച്ചിരുന്ന ഈന്തപ്പഴങ്ങൾ ഒരു പാത്രത്തിലാക്കി മിന്നുവിനു നൽകി. "ഇനി കഴിക്കണമെങ്കിൽ ഇതിൽ നിന്നും എടുത്താൽ മതി. എടുത്തു കഴിഞ്ഞാൽ അടച്ചു വയ്ക്കണം" അച്ഛൻ പറഞ്ഞു. അത് കേട്ട് കീടാണു നാണിച്ചു പോയി". ഇനി സ്ഥലം വിട്ടേക്കാം. കീടാണു ഒറ്റയോട്ടം.

ശിവപ്രിയ എ. നായർ
4A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ