അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ മിസ്റ്റർ കീടാണു
മിസ്റ്റർ കീടാണു
ഒരുദിവസം ബിട്ടുവും കൂട്ടുകാരനായ ബിച്ചുവും മുറ്റത്തു നിന്ന് കളിക്കുകയായിരുന്നു. അപ്പോൾ ബിച്ചുവിന് വിശക്കാൻ തുടങ്ങി. "ഇനി എന്തെങ്കിലും കഴിച്ചിട്ട് കളിക്കാം"ബിച്ചു പറഞ്ഞു. അതു കേട്ടു ബിട്ടു നേരെ വീട്ടിനുള്ളിലേയ്ക്ക് ഓടി. ബിട്ടു ബിസ്ക്റ്റ് എടുക്കാൻ പോയതാണെന്ന് മിസ്റ്റർ കീടാണുവിന് മനസിലായി. അവൻ തക്കം പാർത്തു നിൽക്കുകയായിരുന്നു. ഇവർക്ക് അസുഖം വരുത്താൻ ഇതു തന്നെ പറ്റിയ സമയം. മി. കീടാണുവിനു സന്തോഷമായി. ബിട്ടു ഒരു പാക്കറ്റ് ബിസ്ക്കറ്റുമായി തിരികെ വന്നു. ഇതാ ബിസ്ക്കറ്റ് കഴിച്ചോളൂ. പെട്ടെന്ന് ബിട്ടുവിന്റെ കാലു തെറ്റി. ബിട്ടുവിന്റെ കൈയിലിരുന്ന ബിസ്ക്കറ്റ് എല്ലാം മുറ്റത്തേക്ക് ചിതറിവീണു. "അയ്യോ ബിസ്ക്കറ്റ് നിലത്തു വീണല്ലോ" ബിട്ടു വിഷമത്തിലായി. ഈ തക്കം നോക്കി കീടാണു ബിസ്ക്കറ്റിൽ കയറിയിരുന്നു. "ഹി...ഹി... ബിസ്ക്കറ്റ് കഴിക്കുമ്പോൾ അവരുടെ വയറ്റിൽ എത്താം" മി. കീടാണു കരുതി. ബിട്ടുവും ബിച്ചുവും മുറ്റത്തുനിന്ന് ബിസ്ക്കറ്റ് എല്ലാം പെറുക്കിയെടുത്തു. അപ്പോഴാണ് ബിട്ടുവിന്റെ അമ്മ അവിടേക്ക് വന്നത്. നിലത്തുവീണ ബിസ്ക്കറ്റുകൾ കുട്ടികൾ പെറുക്കി എടുക്കുന്നത് കണ്ട്, നിലത്തു നിന്ന് അതെടുത്ത് കഴിക്കരുത്, അതിൽ കീടാണു കാണുമെന്ന് പറഞ്ഞു. അവരുടെ കയ്യിൽ നിന്നും ആ ബിസ്ക്കറ്റ് അമ്മ വാങ്ങി. ബിട്ടുവിനും ബിച്ചുവിനും വിഷമമായി. എന്നാൽ അമ്മ അകത്തു പോയി വേറെ ബിസ്ക്കറ്റ് എടുത്തു കൊണ്ടുവന്നു. ബിച്ചുവും ബിട്ടുവും കൈയും മുഖവും കഴുകി ബിസ്ക്കറ്റ് കഴിക്കാനായി വന്നു. നിലത്തുവീണ ബിസ്ക്കറ്റ് അമ്മ കിറ്റി പൂച്ചയ്ക്ക് കൊടുത്തു. പൂച്ചയുടെ കടി കിട്ടാതെ മി. കീടാണു ഒറ്റ ഓട്ടം!
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |