അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ മരച്ചില്ലകൾക്ക് പറയാനുള്ളത്

Schoolwiki സംരംഭത്തിൽ നിന്ന്
മരച്ചില്ലകൾക്ക് പറയാനുള്ളത്

പൂവിന്,
 ഇലയ്ക്ക്,
 ചെടിക്ക്,
 മരത്തിന്,
 വനത്തിന്,
പറയാനുണ്ട്
കഥകൾ.
ഒരായിരം കഥകൾ.

 കഥാകാരിയായ മരച്ചില്ലകൾ
മയങ്ങുന്ന പുഴകളെ
വിളിച്ചുണർത്തട്ടെ!
മരണത്തിൻ വക്കിലെത്തിയ
പ്രകൃതിക്ക് താങ്ങായ്,
തണലായ്, മരച്ചില്ലകൾ.

എരിഞ്ഞടങ്ങുന്ന പകയുടെ
പ്രതീകമായി പ്രകൃതിയൊരു
പ്രളയമായി, വരൾച്ചയായി, കൊടുങ്കാറ്റായി മാറിടുമ്പോൾ, മനുഷ്യൻ കത്തി വേഷത്തിൽ
തന്നെ.

കണ്ണീരിനെ പ്രളയമായും ദാഹത്തെ വരൾച്ചയായും
നിശ്വാസത്തെ കൊടുങ്കാറ്റായും
വരച്ചു കാണിച്ചു- പ്രകൃതി.

അടർന്നു വീഴുന്ന ഇല നാമ്പുകൾ
ചൊല്ലിടുന്നു: "പ്രകൃതിയിൽ
ഇനിയും തളിരായ് പുനർജനിക്കാം".

"മനസ്സാക്ഷി
വറ്റാത്ത ഹൃദയമേ,
 ഈ തലമുറയ്ക്കേകുമോ
ഇനി ഒരു തണൽമരം".

ബുഷ്‌റ അനസ്
8 ബി അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത