അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ പിടിച്ചുകെട്ടുക കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
പിടിച്ചുകെട്ടുക കൊറോണയെ


സത്യവും നീതിയും
എങ്ങും വിരാജിച്ച
ഒരുപിടി ഓർമ്മകൾ
ബാക്കിയാക്കി, നാശം
വിതയ്ക്കുന്ന പുതുയുഗ
മർത്ത്യന് പാഠമായി
ഓഖിയും പ്രളയവും
നിപ്പയും തന്നിട്ടും,
ജീവിത പാഠങ്ങൾ പഠിച്ചിടാതെ
എങ്ങും വിരാജിച്ച മാനവ-
കുലത്തിന് നാശം വിതയ്ക്കാൻ
വന്നൊരു കൊറോണ.
കൊറോണ വ്യാപനം തടയുവാൻ
സാമൂഹ്യ അകലം മാത്രമാണ്‌ ഉത്തമം.
ഭയപ്പാട് വേണ്ട,
ജാഗ്രതയോടെ നാം
ഇനിയുള്ള ദിവസങ്ങൾ
പിന്നിടുമ്പോൾ, പിടിച്ചുകെട്ടാം
നമുക്ക് മാനവരാശിയുടെ
നാശത്തിനായി വന്ന വൈറസിനെ,
കൊറോണാ വൈറസിനെ.






 


നന്ദന ഷാജി
4B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത