അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കോവിഡ് കാലത്ത് പാലിക്കേണ്ടവ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലത്ത് പാലിക്കേണ്ടവ

ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കോവിഡ് രോഗം ആദ്യം സ്ഥിരീകരിച്ചത്. കൊറോണയുടെ രോഗലക്ഷണങ്ങൾ ചുമ, ശ്വാസംമുട്ടൽ, പനി എന്നിവയാണ്. ഈ രോഗലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ പ്രവർത്തകരെ അറിയിച്ചതിനു ശേഷമേ ആശുപത്രിയിൽ പോലും പോകാവൂ. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നും വന്നിട്ടുള്ളവരും അവരുമായി അടുത്ത് ഇടപഴകി ആയിട്ടുള്ളവരും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ദിശ നമ്പർ 1056-ൽ വിവരങ്ങൾ അറിയിക്കേണ്ടതാണ്. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നും വന്നവർ നിർബന്ധമായും 28 ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയേണ്ടതാണ്. സന്ദർശകരെ ഒഴിവാക്കുകയും വീട്ടിലുള്ള മറ്റ് അംഗങ്ങളെയും സമ്പർക്കത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുക. വായുസഞ്ചാരമുള്ളതുമായ മുറിയിൽ വേണം അവർ കഴിയാൻ. ധാരാളം വെള്ളം കുടിക്കാൻ കൊടുക്കുക. ക്വാറന്റൈനിൽ ഇരിക്കുന്ന വ്യക്തി ഉപയോഗിച്ച മേശ, കസേര, തുണി തുടങ്ങിയവയെല്ലാം ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് കഴുകേണ്ടതാണ്. മുഖത്ത് മാസ്ക് ധരിക്കേണ്ടതാണ്. കൈകൾ 20 സെക്കൻഡ് സോപ്പിട്ട് വൃത്തിയായി കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കണം. ഉപയോഗിച്ച മാസ്ക് വഴിയരികിൽ ഉപേക്ഷിക്കരുത്. സാമൂഹിക അകലം പാലിക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കേണ്ടതാണ്. കല്യാണ ചടങ്ങിലോ മരണ ചടങ്ങിലോ ആളുകൾ കൂട്ടം കൂടാൻ പാടില്ല. ഇതൊക്കെയാണ് നാം ഈ സമയം പാലിക്കേണ്ടത്. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ച് വീട്ടിൽ തന്നെ ഇരുന്നു സാമൂഹ്യ വ്യാപനത്തെ തടയുക. അതുവഴി നമുക്ക് കൊറോണയെ പ്രതിരോധിക്കാം. നമുക്കെല്ലാം ഒത്തുചേർന്നു കോവിഡ് എന്ന് പകർച്ചവ്യാധി ഇല്ലാതാക്കാം.

സോണിയ സണ്ണി
4B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം