അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

വ്യക്തിയും സമൂഹവും ഒരു നാണയത്തിന്റെ ഇരുപുറങ്ങൾ പോലെയാണ്. വ്യക്തികളുടെ കൂട്ടായ്മയാണ് സമൂഹം. ആയതിനാൽ സാമൂഹിക ബോധവും സാമൂഹിക പ്രവർത്തനങ്ങളും നാം ജീവിക്കുന്ന ഭൂമിയെ കൂടി രക്ഷിക്കാൻ വേണ്ടിയാവണം.

മണ്ണിനോടുള്ള സ്നേഹം പണത്തിനോടുള്ള സ്നേഹമായി മാറരുത്. ഭൂമിയിൽ നാം അലക്ഷ്യമായി നിക്ഷേപിക്കുന്ന മാലിന്യം മണ്ണിനെ നശിപ്പിക്കുന്നു; വായുവിനെ മലിനമാക്കുന്നു. ഈ മാലിന്യം മൂലം വൻതോതിലുണ്ടാകുന്ന വിഷപദാർത്ഥങ്ങൾ മനുഷ്യരിൽ രോഗങ്ങൾ സൃഷ്ടിക്കുന്നു.

പരിസരശുചിത്വം നമ്മുടെ കടമയാണ്. ഭൂമിയെയും അതിലുള്ള പുഴകളെയും മാലിന്യ കൂമ്പാരങ്ങളാക്കി മാറ്റരുത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മലിനജലമോ മലിനവസ്തുക്കളോ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. മാലിന്യത്തിൽ വളരുന്ന സൂക്ഷ്മജീവികൾ മാരകരോഗങ്ങളാണ് സൃഷ്ടിക്കുക.

വീട്ടു സാധനങ്ങൾ വാങ്ങാനായി പുറത്തു പോകുമ്പോൾ സാധനങ്ങൾ വാങ്ങുന്നതിനായി തുണി സഞ്ചികളോ പേപ്പർ ബാഗുകളോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ പ്ലാസ്റ്റിക്കിനെ ഒഴിവാക്കുക. അവ കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷപദാർത്ഥം ശ്വസനത്തിലൂടെ മനുഷ്യനുള്ളിൽ പ്രവേശിച്ച് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

പ്രകൃതിയെ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കുന്ന ആർക്കും അതിനെ ദുഷിപ്പിക്കുവാൻ സാധിക്കുകയില്ല. വരും തലമുറയ്ക്ക് വേണ്ടി വരാനിരിക്കുന്ന ജീവരൂപങ്ങൾ ക്ക് വേണ്ടി ഈ മണ്ണിനെയും വായുവിനെയും ജലത്തെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

നയന സുരേഷ്
7 ബി അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം