അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോറോണ പ്രധിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണ പ്രധിരോധം

കൊറോണ പ്രതിരോധം ആത്മവിശ്വാസത്തോടെ മുന്നോട്ട് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പടർന്ന് പിടിച്ച ന്യുമോണിയ രോഗം ഒരു പുതിയ തരം കൊറോണ വൈറസ് മൂലമാണെന്ന് തിരിച്ചറിഞ്ഞത് 2019 ഡിസംബർ മാസത്തോടെയാണ് ഇത് വളരെ വേഗത്തിൽ മറ്റു രാജ്യങ്ങളിലേക്കും പടർന്ന് പിടിച്ചു.ഈ പുതിയ രോഗം കോ വിഡ് 19 എന്ന പേരിൽ അറിയപ്പെട്ടു. 2020 ജനുവരി 30 ന് ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ കൊറോണറിപ്പോർട്ട് ചെയ്തു.കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ സമയോജിതമായ ഇടപെടൽ മൂലം തുടക്കത്തിലെ ഈ മഹാമാരിയെ തിരിച്ചറിയുന്നതിനും ആയത് പ്രതിരോധിക്കുന്നതിന് ആവശ്യമായ പ്രതിരോധം തീർക്കുന്നതിനും നമുക്ക് സാധിച്ചു. ലോക രാഷ്ട്രങ്ങളിൽ ഒരു ലക്ഷത്തി നാൽപതിനായിരത്തോളം പേരാണ് ഇതുവരെയായി മരണപ്പെട്ടത്. അമേരിക്ക, ഇറ്റലി, സ്പെയ്ൻ എന്നീ രാജ്യങ്ങളെയാണ് കൊറോണ രോഗം ഏറ്റവും രൂക്ഷമായി ബാധിച്ചത്.നമ്മുടെ കേരളത്തിലും മുന്നൂറ്റി തൊണ്ണൂറ്റിനാല് പേരെ ബാധിച്ചെങ്കിലും രണ്ട് മരണം മാത്രമേ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ റിപ്പോർട്ട് ചെയ്തുള്ളൂ. അതിനു കാരണം നമ്മുടെ ആരോഗ്യ വകുപ്പിന്റേയും പോലീസ് ഫയർഫോഴ്സ് മറ്റ് അവശ്യ സർവ്വീസിലുള്ളവരുടെയും കൂട്ടായ പ്രവർത്തനഫലമണ്. ഇക്കാര്യത്തിൽ ജനങ്ങളുടെ പരിപൂർണ്ണ സഹകരണവും ഒറ്റക്കെട്ടായ പ്രവർത്തനവും ഉണ്ടായാൽ തുടർച്ചയായ രണ്ട് വർഷത്തെ പ്രളയത്തെയും നിപ്പയും അതിജീവിച്ച പോലെ കൊറോണയെയും നമ്മൾ അതിജീവിക്കും. കൊറോണയെ പ്രതിരോധിക്കാൻ ജാഗ്രതയോടു കൂടിയുള്ള പ്രവർത്തനവും സാമൂഹിക അകലവും കൂടിയെ തീരൂ. നല്ലൊരു നാളെയ്ക്കായി നമുക്ക് ഇന്ന് വീടുകളിൽ അടച്ചിരിക്കാം.....

മയൂഖ മനോജ്
4 ഡി അരിയിൽ ഈസ്റ്റ് എൽ‌പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം