അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/സമകാലിക ജീവിതവും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
സമകാലിക ജീവിതവും പരിസ്ഥിതിയും
മനുഷ്യ ജീവിതത്തിന്റെ ആധാരം എന്ന് പറയുന്നത് പരിസ്ഥിതിയാണ്. മെച്ചപ്പെട്ട പരിസ്ഥിതി എന്നും മനുഷ്യന് മുതൽക്കൂട്ടാണ്. കാലപ്രവാഹത്തിന്റെ കുത്തൊഴുക്കിൽനാം ഇത് തിരിച്ചറിയാതെ പോകുന്നു. പ്രകൃതിയോട് മുഖം തിരിഞ്ഞു നടക്കുന്ന നാമോരോരുത്തരും ഇന്ന് മഹാമാരിയായി പെയ്തിറങ്ങിയ വൈറസിനു  മുന്നിൽ പകച്ച് നിൽക്കുകയാണ്. ഈ അവസരത്തിൽ നാം പലതും തിരിച്ചറിയുന്നു. ആഡംബരങ്ങളോ, സമ്പത്തോ, സൗന്ദര്യമോ ഒന്നും നമ്മുടെ ജീവിതത്തിനു മുതൽക്കൂട്ടല്ല. മറിച്ച് മാലിന്യമുക്ത മായ പരിസ്ഥിതി തന്നെയാണ് നമുക്ക് അനിവാര്യമായിട്ടുള്ളത്.
             " ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ" എന്ന വരികൾ ഇന്ന് പ്രസക്തമായിരിക്കുന്നു വായു ,ജലം ,മണ്ണ് ഇവയെല്ലാം സ്വാർത്ഥനായ മനുഷ്യന്റെ കടന്നുകയറ്റത്താൽ മലിന പ്പെടുന്നു. സ്വന്തം ഭവനം മാത്രം വൃത്തിയാക്കാൻ ശ്രമിക്കുന്ന മനുഷ്യൻ ആ മാലിന്യത്താൽ പ്രകൃതിയെ മലിനപ്പെടുത്തുന്നത് അറിയുന്നില്ല.ഇതിൽ ഹോമിക്കപ്പെടുന്നത് പൊതുസ്ഥലങ്ങളൊ നദികളോ ഒക്കെ ആവാം.പ്രകൃതി കനിഞ്ഞു തന്ന നമ്മുടെ ഈ മനോഹര ഭൂമി എല്ലാ രീതിയിലും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് നമ്മൾ പ്രകൃതിയെ സംരക്ഷിച്ചാൽ അത് നമ്മളെയും  സംരക്ഷിക്കും എന്ന് ഉറപ്പാണ്. 
            പ്രകൃതിയെ മറന്ന മനുഷ്യനെ വീട്ടിൽ ഇരുത്തി ചിന്തിപ്പിക്കുക യാണ് പ്രകൃതി ഇപ്പോൾ. അവൾ ഇപ്പോഴും സുന്ദരിയും സൗമ്യയും ആണ് . പ്രകൃതിക്കു മുൻപിൽ മനുഷ്യൻ എത്ര നിസ്സാരൻ ആണെന്ന് നാം തിരിച്ചറിയുന്നു .ഇപ്പോൾ നാം നമ്മിലേക്ക് നോക്കുന്നു. ഇന്ന് നമ്മുടെ ഉള്ളിലെ സോഫ്റ്റ്‌വെയറുകളിൽ നിറഞ്ഞ വൈറസുകളെ മാറ്റാൻ പ്രകൃതി ഒരുക്കിയ ഒരു അപ്ഡേറ്റിങ് ആണ് ഈ മഹാമാരി. സ്വയം മാറാൻ തയ്യാറാകാത്ത മനുഷ്യനെ പ്രകൃതി തന്നെ നവീകരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു, "കോവിഡ് 19 എന്ന വൈറസ് രൂപത്തിൽ." ഇതെല്ലാം മനസ്സിലാക്കി പ്രകൃതിക്ക് അനുകൂലമായി ഇനിയെങ്കിലും നമുക്ക് ജീവിച്ചു തുടങ്ങാം....
പവൻകുമാർ
10 C അമൃത വി.എച്ച്.എസ്.എസ്.കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം