അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിസംരക്ഷണം

പ്രകൃതിസംരക്ഷണം ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ       നിനക്കാത്മശാന്തി '

ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണ് അതിനു കാരണം മനുഷ്യർ തന്നെയാണ് ഭൂമിയിൽ കോടാനുകോടി സസ്യജന്തുക്കളുണ്ട്. അവരുടെ ആശ്രയമാണ് പ്രകൃതി.ആധുനിക മനുഷ്യജീവിതം റോക്കറ്റ് പോലെ പായുകയാണ്. അവർ സുഖസൗകര്യങ്ങൾ കണ്ടെത്തുന്നു. അതുമൂലം പ്രകൃതി സംരക്ഷണത്തെ കുറിച്ചു മറന്ന് തന്നെ പോകുന്നു.    സുഖസൗകര്യങ്ങൾക്കുവേണ്ടി  മനുഷ്യർ അംബരചുംബികളായ കോൺ ക്രീറ്റ് കെട്ടിടങ്ങൾ, സൗധങ്ങൾ എന്നിവ കെട്ടി ഉയർത്തുന്നത്. ഈ പ്രകൃതിയിൽ തന്നെയാണ്. മരങ്ങൾ വെട്ടി നശിപ്പിച്ചു സുഖങ്ങൾ കണ്ടെത്തുകയാണ്. മനുഷ്യർ വീടുകളിൽ എയർ കണ്ടീഷനറുകൾ (എ.സി), ഫ്രിഡ്ജ് മുതലായവയുടെ പ്രവർത്തനവും അതിൽ നിന്ന് ഉണ്ടാകുന്ന വിഷവാതകമായ ക്ലോറോ ഫ്ലൂറോ കാർബണും  പ്രകൃതി നാശത്തിന് വഴി തെളിയുന്നു. 

വിദേശരാജ്യങ്ങളിൽ നിന്നും ടൺ കണക്കിന് പ്ലാസ്റ്റിക്കാണ്  കടലിൽ തള്ളുന്നത്. ചെറിയ പുഴകളിലും നദിയിലും വരെ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നു.'മരണമില്ലാത്ത മരണം വിതയ്ക്കുന്ന ഭീകരൻ'   എന്ന് പ്ലാസ്റ്റിക്കിനെ വിശേഷിപ്പിക്കാം. ഇതിനെ കത്തിച്ചാൽ വായു മലിനീകരണം, ഉപേക്ഷിച്ചാൽ പ്രകൃതി മലിനീകരണം. അതിനാൽ അമിതമായ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. കാട് വെട്ടിത്തെളിച്ച് കോൺക്രീറ്റ് ഫ്ലാറ്റുകൾ നിർമിക്കുന്നു. മനുഷ്യന്റെ ഓരോ നൈമിഷികമായ ആഗ്രഹങ്ങൾ നടത്താൻ പ്രകൃതിയാണ് ബലിയാടാവുന്നത്.

വീട്ടുപകരണങ്ങളായ എ.സി, ഫ്രിഡ്ജ് അവയിൽ നിന്നുള്ള  വിഷവാതകമായ ക്ലോറോ ഫ്ലൂറോ കാർബൺ ഓസോൺ  പാളികൾക്ക് തന്നെ വിള്ളലുണ്ടാക്കുന്നു. മാരകമായ വിഷവാതകത്തെ നേരിട്ട് ഭൂമിയിൽ എത്തുന്നതിനു കാരണമാവുന്ന ഇതിനെല്ലാം കാരണവും മനുഷ്യർ തന്നെയാണ്.

മനുഷ്യർ പ്രകൃതിയോട് ക്രൂരത ചെയുന്നു. ഇതിനെല്ലാം തിരിച്ചു പ്രകൃതിയും ചെയുന്നുമുണ്ട്. കഴിഞ്ഞു പോയ ഓഗസ്റ്റ് മാസത്തിലാണ് മഹാ പ്രളയം ഉണ്ടായത്. മനുഷ്യർ തന്നെയാണ് അതിനും കാരണമായത്. എത്ര പേരുടെ ജീവിൻ നഷ്ടപ്പെട്ടു, വീടുകളും, കൃഷികളുമെല്ലാം പ്രളയം കൊണ്ടുപോയി.മലപ്പുറത്തെ കവളപ്പാറയിലും വയനാടിലെ പുത്തുമലയിലും മണ്ണിടിച്ചിലുണ്ടായി. പ്രകൃതിയെ നശിപ്പിച്ചുണ്ടാക്കിയ കെട്ടിടങ്ങൾ പ്രളയത്തിൽ ഒലിച്ചുപോകുന്നതും നാം കണ്ടു. ചെറിയ ജീവികൾ മുതൽ മനുഷ്യർ          വരെയുള്ളവരുടെ ആശ്രയമാണ് പ്രകൃതി.

ജൂൺ-5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. വീടിനടുത്ത് മരം നടുന്നത് ആ ദിനത്തിൽ ശീലമാക്കണം    എല്ലാ മനുഷ്യരും. മരം, എല്ലാ ജീവജാലങ്ങളുടെയും ആശ്രയമാണ്.മരം നമ്മുക്ക് ശ്വസിക്കാനായി വായു തരുന്നു. അതിനെ ഇല്ലാതാക്കിയാൽ നമ്മളും ഇല്ലാതാവും. പച്ചപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. പ്രകൃതിയെ സംരക്ഷിക്കുവാൻ മലകളും കാപ്പി ചെടിയും നട്ടുപിടിപ്പിക്കുന്നത് നല്ലതാണ്. മണ്ണ് ഒലിപ്പ് തടയാൻ ഇത് സഹായിക്കും.കൃഷികളിൽ പോലും വിഷമേറിയ വളങ്ങളാണ് ഉപയോഗിക്കുന്നത്, അതിനാൽ വിഷരഹിതമായ ജൈവ വളങ്ങൾ ഉപയോഗിക്കണം. ഒരു മരം നശിപ്പിക്കുമ്പോൾ പത്തു മരങ്ങൾ നടണം.


'പ്രകൃതി'-ദൈവം മനുഷ്യർക്കു തന്ന വരാമാണ്.അത് സംരക്ഷിക്കേണ്ട ചുമതല നാം ഓരോരുത്തർക്കും ഉണ്ട്.അതിനായി പ്രകൃതി സംരക്ഷിക്കാൻ നാം ഓരോരുത്തരും പങ്കുചേരണം. പച്ചപ്പ് എന്നും ഭൂമിയിൽ നിലനിൽക്കണം - ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി.


കൃഷ്ണ ഡി
8 അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം