അഭാജ്യസംഖ്യ
ഗണിതശാസ്ത്രത്തിൽ, രണ്ട് എണ്ണൽ സംഖ്യാ ഘടകങ്ങൾ മാത്രമുള്ള എണ്ണൽ സംഖ്യകളെ അഭാജ്യസംഖ്യകൾ എന്ന് വിളിക്കുന്നു[1]. അഭാജ്യസംഖ്യകളുടെ ഘടകങ്ങൾ 1-ഉം ആ സംഖ്യയും മാത്രമായിരിക്കും. അഭാജ്യസംഖ്യകളുടെ ഗണത്തെ സൂചിപ്പിക്കാൻ <math>\mathbb{P}</math> ഉപയോഗിക്കാറുണ്ട്. അഭാജ്യസംഖ്യകൾ അനന്തമാണെന്ന് 300 ബിസി-ക്കടുത്ത് യൂക്ലിഡ് തെളിയിച്ചിരുന്നു[2]. ആദ്യ മുപ്പത്തിനാല് അഭാജ്യസംഖ്യകൾ താഴെ ചേർത്തിരിക്കുന്നു:
- 2, 3, 5, 7, 11, 13, 17, 19, 23, 29, 31, 37, 41, 43, 47, 53, 59, 61, 67, 71, 73, 79, 83, 89, 97, 101, 103, 107, 109, 113, 127, 131, 137, 139
ഒന്ന്(1) നിർവചനമനുസരിച്ച് ഒരു അഭാജ്യസംഖ്യയല്ല. അഭാജ്യസംഖ്യയായ ഒരേയൊരു ഇരട്ട സംഖ്യ രണ്ട് (2) ആണ്.
അവലംബം