അന്നൂർ യു പി സ്കൂൾ ‍‍/അക്ഷരവൃക്ഷം/ഫൈൻഡിംഗ് നെമോ

Schoolwiki സംരംഭത്തിൽ നിന്ന്
ഫൈൻഡിംഗ് നെമോ - സിനിമാ നിരൂപണം

ബരാക്കുട മത്സ്യത്തിന്റെ ആക്രമണത്തിൽ ഭാര്യയായ കോറലിനെയും വിരിയാരായ നാനൂറോളം മുട്ടകളെയും നഷ്ടപ്പെട്ട മെർലിൻ എന്ന ക്ലവ് മത്സ്യത്തിന്റെ ജീവിത ദുരന്തമാണ് ഈ സിനിമ നമ്മോടു പറയുന്നത്. ഒരുനാൾ പവിഴപ്പുറ്റുകളുടെ ഇടയിൽ നിന്നും കിട്ടിയ ഒരു മുട്ട, അതിൽ നിന്നും ഉണ്ടായ കുട്ടിക്ക് മെർലിൻ നെമോ എന്നാ പേര് നൽകി. ഒരിക്കൽ കൂട്ടുകാരനോടൊപ്പം കളിച്ചുകൊണ്ടിരിക്കെ നെമോ മനുഷ്യരുടെ വലയിൽ കുടുങ്ങിപ്പോകുന്നു. വലയിൽ പെട്ട നെമോ ഒരു വർണ്ണ മത്സ്യമായതിനാൽ മനുഷ്യർ അവനെ ഒരു പാത്രത്തിൽ ഇട്ടു വളർത്തി. അവനെ കണ്ടെത്താനായി മെർലിൻ കഷ്ട്ടപ്പെടുകയും അവസാനം നെമോയെ രക്ഷിക്കുകയും ചെയ്യുന്നു. അതാണ്‌ സിനിമയുടെ കഥ. ആനിമേഷൻ സിനിമയ്ക്കുള്ള 2003ലെ ഓസ്ക്കാർ പുരസ്ക്കാരം നേടിയ ഈ സിനിമ വേറെയും അനവധി അന്താരാഷ്‌ട്ര പുരസ്ക്കാരങ്ങളാണ് നേടിക്കൂട്ടിയത്. 2008 ൽ അമേരിക്കൻ ഫിലിം ഇൻസ്റിറ്റ്യൂട്ട് തിരഞ്ഞെടുത്ത ഏറ്റവും നല്ല 10 ആനിമേഷൻ സിനിമകളിൽ ഒന്നാണ് ഫൈൻഡിംഗ് നെമോ. പ്രകൃതി മനുഷ്യന് മാത്രമല്ല എന്നും മറ്റുജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്നും അവർക്കും സ്നേഹവും ബന്ധങ്ങളും ഉണ്ടെന്നും ഈ സിനിമ ഓർമ്മിപ്പിക്കുന്നു. ഈ മഹാമാരിക്കാലത്ത് കാണേണ്ട സിനിമ.

ആദർശ് എസ്. ജയേഷ്
6 ബി അന്നൂർ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം