അന്നൂർ യു പി സ്കൂൾ ‍‍/അക്ഷരവൃക്ഷം/പ്രകൃതിയെ കൊല്ലുന്ന മനുഷ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ കൊല്ലുന്ന മനുഷ്യൻ

മനുഷ്യന്റെ കൊടും ക്രൂരതകളൽ കോപം കൊണ്ട് ജ്വലിക്കുന്ന പ്രകൃതിയെയാണ് നമ്മൾ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. പ്രകൃതി വിഭവങ്ങളെ അനാവശ്യമായി ചൂഷണം ചെയ്തതിന്റെ പരിണിത ഫലമാണ് 2018 ലും 2019 ലും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും ആയ നരക യാതന. മനുഷ്യന്റെ പണതോടുള്ള അടങ്ങാത്ത ആർത്തി ഒരുപക്ഷെ പ്രകൃതിയെ പ്രകോപിപ്പിചിരിക്കാം. പ്രകൃതിയിലെ നിധി തേടിയുള്ള അലച്ചിലിൽ പ്രകൃതിയുടെ ദീന രോദനം മനുഷ്യൻ കേട്ടില്ല. നമ്മുടെ വറ്റാത്ത നദികളും വന സമ്പത്തും പ്രകൃതി ദുരന്തങ്ങളെ തടഞ്ഞു നിർത്തുന്ന മലകളും മലകളും എല്ലാം കൈപിടിയിൽ ഒതുക്കിയ മനുഷ്യൻ സ്വന്തം കടക്കൽ കത്തി വയ്ക്കുക ആണെന്ന് ഒരിക്കൽ പോലും ഓർത്തു കാണില്ല. താൻ ചെയ്യുന്ന പാപ കർമങ്ങൾക്കൊക്കെയും ഒരുനാൾ തിരിച്ചടി കിട്ടുമെന്ന് ബുദ്ധിമാൻ എന്ന് നടിക്കുന്ന മനുഷ്യൻ ചിന്തിച്ചതെ ഇല്ല. ശാസ്ത്രലോകത്തെ പോലും വെല്ലു വിളിച്ച മനുഷ്യൻ വെറും ഒരു കീടാണു വിന്റെ മുന്നിൽ ശിരസ്സ് കുനിച്ചപ്പോൾ മനുഷ്യന്റെ നിസ്സാരത എത്ര മാത്രം ആണെന്ന തിരിച്ചറിവ് ഇനിയും ഉണ്ടാവണം. ലോകമെമ്പാടും ലക്ഷകണക്കിന് മനുഷ്യർ മരിച്ചു വീണു. ഇനിയും കീഴടക്കാൻ കഴിയാതെ ആ ശക്തി നമ്മിൽ ആഞ്ഞടിക്കുമ്പോൾ ഇനിയെങ്കിലും ഈ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനായി നമുക്ക് കൈ കോർക്കാം. പ്രകൃതിയെ സ്നേഹിക്കാം. സംരക്ഷിക്കാം.

മാനസ.പി.കെ
7 ബി അന്നൂർ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം