അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

ഞാൻ ഒരു പാവം കോവിഡ് -19
വെറുക്കുന്ന കോവിഡ് -19
കാണുവാൻ സുന്ദരൻ ആണെങ്കിലും
ആരും തൊടില്ലാ അടുത്തും വരില്ലാ
ഭൂഖണ്ഡങ്ങളെ ഒന്നായി വിഴുങ്ങി
ടി വി പെട്ടിക്കും വാർത്തയായി
ലോകനേതാക്കളെയും രാഷ്ട്രത്തലവൻമാരെയും
ഞാൻ പിടിമുറുക്കി മന്ദബുദ്ധികളും
മനുഷ്യവംശത്തിൽ പൻബുദ്ധിയെ
ആവുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകി
എന്നാലും കേൾക്കില്ല വിഡ്ഡികൾ നിങ്ങൾ
ആരോഗ്യ വകുപ്പും പാലകരും
ഒന്നിച്ചു ചേർന്ന പോരാടുന്നു
ലോക് ഡൗൺ ആഘോഷമാക്കാനായി
കറങ്ങുന്നു കാറിലും സ്ക്കൂട്ടറിലും
എനിക്ക് നിന്റെ വീട്ടിൽ കയറാം
പക്ഷേ നിന്റെ മാസ്ക്
എന്നെ അനുവദിക്കുന്നില്ലല്ലോ.......

തെരേസാ ബെന്നി
6 A അച്ചാമ്മ മെമ്മോറിയൽ ഹയ‍ർ സെക്കന്ററി സ്ക്കൂൾ കാളകെട്ടി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത