അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/നമുക്ക് ഒരുമിക്കാം നല്ലൊരു നാളെക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കൊരുമിക്കാം നല്ലൊരു നാളെക്കായ്

ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.വായു,ജലം,മണ്ണ്,പ്രകാശം എന്നിവ ചേർന്നതാണ് പരിസ്ഥിതി. വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കുന്നതും കുന്നും വയലുകളും നിരത്തി വലിയ വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതും പ്രകൃതിക്ക് ദോഷകരമായ പ്രവൃത്തിയാണ്. കഴിഞ്ഞ രണ്ടു വർഷമായി നാം അനുഭവിച്ച ദുരന്തമാണ് പ്രളയം.മനുഷ്യർ പ്രകൃതിയെ പരമാവധി ദുരുപയോഗചെയ്യുന്നത് കൊണ്ടാണ് പ്രളയം,ഭൂകമ്പം,സുനാമി,ചുഴലിക്കാറ്റ് എന്നീ പ്രകൃതി ദുരന്തങ്ങൾ നമുക്ക് നേരിടേണ്ടി വന്നത്.

ഇപ്പോൾ നാം അനുഭവിക്കുന്ന വളരെ വലിയ ദുരന്തമാണ് കൊറോണ(കോവിഡ്-19).മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസാണ് കൊറോണ.ചൈനയിലാണ് ആദ്യം കൊറോണ വൈറസ് സ്ഥിതീകരിച്ചത് .പിന്നെ അത് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചു .ഈ മഹാമാരിയെ ഇല്ലാതാക്കാൻ വ്യക്തി ശുചിത്വം പരിസരശുചിത്വം പാലിക്കേണ്ടതാണ്.സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഉരച്ച് കഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും മാസ്ക് ധരിക്കുന്നതും ഈ മഹാമാരിയെ ഇല്ലാതാക്കുന്നു.വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുകയും വീടിൽനിന്നും അനാവിശ്യമായി പുറത്തിറങ്ങാതിരിക്കുകയും ചെയ്യുക.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്.അതുകൊണ്ട് നമുക്ക് ഒരുമിക്കാം നല്ലൊരു നാളെക്കായ്.

അമേയ കെ
5 സി അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം