അക്കിപ്പറമ്പ യു പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്ര പ്രാധാന്യമുള്ള ശ്രീ പുതിയടത്ത് കാവുമായി ബന്ധമുള്ള കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും വിദ്യാഭ്യാസ ഉന്നതിയെ ലക്ഷ്യമാക്കി 1909-ൽ ആരംഭിച്ച അക്കിപ്പറമ്പ് യു പി സ്കൂളി൭ൻറ പ്രഥമ മാനേജ൪ ശ്രീ കടാങ്കോട്ട് ശങ്കരൻ നായരും, പ്രധാനാധ്യാപകൻ ശ്രീ എം. കൃഷ്ണൻ നായരുമായിരുന്നു.1918-ൽ നാലാം തരവും 1959-ൽ ഏഴാം തരവും അനുവദിച്ചു കിട്ടി.2007-ൽ പഴയ കെട്ടിടം പൊളിച്ച് ദേശീയ പാതയോരത്ത് തല ഉയ൪ത്തി നിൽക്കുന്ന മനോഹരമായ മൂന്ന് നില കെട്ടിടം പണിതു. വിശാലമായ ക്ലാസ്സ് മുറികൾ, കംപ്യൂട്ട൪ ലാബ്,ശാസ്ത്ര ലാബുകൾ, ലൈബ്രറി,ഇംഗ്ലീഷ് തീയേറ്റർ, ഇംഗ്ലീഷ് മീഡിയം, കുടിവെള്ളം, ശുചിമുറികൾ, വാഹനസൗകര്യം തുടങ്ങി ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ സ്കൂൾ ഏറെ മുന്നിലാണ്. ശാസ്ത്ര ഭാഷാക്ലബ്ബുകൾ, കലാസാഹിത്യ വേദികൾ എന്നിവയുടെ മികച്ച പ്രവ൪ത്തനത്തിലൂടെ പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ വിദ്യാലയം മുൻപന്തിയിലാണ്. നൂറ്റാണ്ടി൭ൻറ പാരമ്പര്യവുമായി അക്കിപ്പറമ്പ് യു പി സ്കൂൾ തളിപ്പറമ്പിന്റെ അഭിമാനമായി മുന്നേറുന്നു.