Schoolwiki സംരംഭത്തിൽ നിന്ന്
ഹോം ക്വാറൻൈൻ
ഇത്രയും നാളെന്തെ എന്റെ മനസിലെ
ചിത്രങ്ങളാകാത്തതെന്തുകൊണ്ട് ?
'ഒറ്റയ്ക്ക മുത്തശ്ശി നാലു ചുമരിനാൽ
ഇത്രയും കാലം കിടന്നിരുന്നോ' ?
കൂട്ടായ് വാക്കായി കൂട്ടിരിക്കാനെന്തെ
ഇന്നലെയോളം ഞാൻ പോയതില്ല ?
ബന്ധനമില്ലാതെ ഒറ്റമുറിയതിൽ
ബന്ധിതമായി കഴിഞ്ഞൊരമ്മ-
തീർക്കുന്ന ചിത്രത്തിൻ പൂർണ്ണതയാക്കുവാൻ
മായ്ക്കുന്നു ചേർക്കുന്നു മാതൃനിറം
എന്തേ ഞാൻ ചാലിച്ചു ചേർത്തതിലൊട്ടു മേ
ചിത്രത്തിലെങ്ങുമേ തുള്ളി നിറം
മതിലുകൾക്കപ്പുറം തേങ്ങും ഹൃദയങ്ങൾ
തീർക്കുമീ നിശ്വാസം കേൾപ്പതിപ്പോൾ
ജനലുകൾക്കപ്പുറം പുഞ്ചിരി തൂകിയാ
ചന്ദ്രികയെന്നു നീ വന്നിരുന്നോ
തലയാട്ടിയാട്ടി കളിച്ചു ചിരിച്ചൊരാ
മന്ദാരപ്പൂവെ നീ പൂത്തിരുന്നോ?
താളം പിടിക്കുവാൻ നിൻ മധു നുകരുവാൻ
വണ്ടുകൾ ചുറ്റും പറന്നിരുന്നോ?
കണ്ണിനും കാതിനും ഇമ്പം നിറച്ചു നീ
വൃക്ഷ തലപ്പിൽ പറന്നിരുന്നോ?
കുഞ്ഞു കരങ്ങളിൽ അമ്മ തൻ സ്നേഹമായി
ചിത്രച്ചെടികൾ പതിച്ചിരുന്നു
ഇന്നു മീ കാറ്റിൽ കുളക്കടവിങ്കലീ
കുഞ്ഞുതലപ്പുകൾ നോക്കി നില്പൂ
മുറ്റത്തു തത്തി കളിച്ചു രസിച്ചൊരാ
കുഞ്ഞരിപ്രാവിൻ കുറുങ്ങലുകൾ
കൂറൊഴിക്കാതമ്മ നൽകുമാ..
ചോറിന്റെ പങ്കുപറ്റാനെത്തു മിക്കിളികൾ
നട്ടുവളർത്തിയതൻചെടി മുന്നിലായി
കൂപ്പുകൈയാ ലമ്മ നില്പതുണ്ട്
നുള്ളിയെടുക്കുവാൻ വേദനിച്ചീടാതെ
സ്നേഹകനികൾ പറിച്ചിടുവാൻ
തൻക്കാലു ചുറ്റി തിരിഞ്ഞു കളിപ്പവർ
തൻ സേ നഹവായ്പ്പിൽ കളിക്കൂട്ടുകാർ
സ്വന്തമാക്കാനവർ ചുറ്റിലുമെപ്പോഴും
ഓടി കളിച്ചു രസിപ്പതുണ്ട്
അമ്മയ്ക്ക് മക്കളായി മണ്ണിതിൽ
എത്ര പേർ എന്തേ ഞാൻ കണ്ണടച്ചിത്ര നാളും
എന്തേ ഞാൻ കണ്ടതിലിത്ര നാളും
വേഗത്തിൻ തേരിൽ പാറിപ്പറന്ന ഞാൻ
വേദന ചിത്രങ്ങൾ കണ്ടതില്ല
വെട്ടിപ്പിടിക്കുവാൻ ഓട്ടമാണിപ്പോഴും
വെട്ടി നുറുക്കി കടന്നു പോണു.
വെട്ടി നുറുക്കി കടന്നു പോന്നു.'.'...
ബന്ധനത്തിൻ വില മനതാരിൽ തെളിയിച്ച
വൈറസിനെ നാം തുരത്തിടേണം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത
|