ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/പരിപാലിക്കാം .. പരിസ്ഥിതിയെ..... ...

Schoolwiki സംരംഭത്തിൽ നിന്ന്
പരിപാലിക്കാം .. പരിസ്ഥിതിയെ.....

പരിസ്ഥിതി എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടി എത്തുന്നത് , പച്ചപ്പും ,ഇടതൂർന്ന മരങ്ങളും ചെടികളും പുഴകളും, പൂക്കളും ,കാടും ഒക്കെ ആണ് എന്നാൽ ഇന്ന് നമ്മുട കണ്മുന്നിൽ നിന്നും ഈ സുന്ദരനയനമനോഹര കാഴ്ചകൾ മാഞ്ഞുപോയിരിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .... നമ്മുടെ സംസ്കാരം അന്ന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്നു . ആധുനികവത്കരണത്തിന്റെ പടികൾ കേറികൊണ്ടിരിക്കുന്ന നമ്മൾ നമ്മുടെ സ്വന്തം നാടിനെ മറന്നു പോകുന്നു .കെട്ടിടങ്ങൾ പടുത്തുയർ്ത്തുവാൻ വേണ്ടി നാം മരങ്ങൾ വെട്ടി നശിപ്പിക്കുന്നു. പക്ഷെ ഒന്നോർക്കണം , നമുക്ക് ശ്വസിക്കാനുള്ള ജീവവായു ഈ പ്രകൃതിയിൽനിന്നു മാത്രമേ ലഭിക്കുകയുള്ളു . ഈ ജീവവായുവായ പ്രകൃതിയ സംരക്ഷിക്കുന്നതിന് വേണ്ടിയാണു നാം പരിസ്ഥിതി ദിനവും, ഭൗമദിനവും ആചരിക്കുന്നത് . എന്നാൽ വെറുമൊരു ദിനാചരണം കൊണ്ട് എല്ലാം ആയോ ? നാം ഒരു മരം വെട്ടി വീഴ്ത്തുമ്പോൾ രണ്ടു തൈ എങ്കിലും വച്ച് എങ്കിലേ നമ്മുടെ പ്രകൃതിയാം സുന്ദരിയ്ക്ക് നമ്മെ കാത്ത് രക്ഷിക്കാൻ കഴിയു . മാത്രമല്ല നമ്മുടെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചാൽ അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക്കിനാൽ പുഴയും തോടും ഉൾപ്പെടുന്ന കുടിവെള്ളസ്രോതസ്സുകളെലാം മലിനപ്പെട്ടിരിക്കുന്നു .തിരക്കേറിയ ഈ ജീവിതത്തിൽ ഇത്തിരി നേരമെങ്കിലും പരിസര ശുചീകരണത്തിനു മാറ്റിവച്ചാൽ നടക്കും നഗരവും എന്തിനധികം ഈ ലോകം തന്നെ വൃത്തിയുള്ളതാക്കാം കൂട്ടുകാരെ ...

അഭിരാം കെ എസ്
III A ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം