ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ ശുചിത്വവും പരിസ്ഥിതിയും
ശുചിത്വവും പരിസ്ഥിതിയും
നമ്മുടെ പരിസ്ഥിതി ഇപ്പോൾ ശുചിത്വം ഇല്ലാതെയായി തീർന്നിരിക്കുകയാണ്.മനുഷ്യരുടെ പ്രവൃത്തികാരണമാണ് പരിസ്ഥിതി മലിനമായിക്കൊണ്ടിരിക്കുന്നത്.നമ്മൾ നമ്മുടെ ചുറ്റുപാടുകൾ വൃത്തിയാക്കിയാൽ മാത്രമേ രോഗങ്ങൾ പിടിപെടാതെയിരിക്കുകയുളളൂ.ഇപ്പോൾ എല്ലാ മനുഷ്യരും പരിസ്ഥിതി മലിനമാക്കികൊണ്ടിരിക്കുകയാണ്.പ്ലാസ്ററിക്ക് സാധനങ്ങളും,ഭക്ഷണാവഷിഷ്ടങ്ങളും,ചപ്പുചവറുകളും ചുററുപാടും കൂട്ടിവച്ച് മലിനമാക്കുന്നു.ഇങ്ങനെയുളള ഹീനമായ പ്രവൃത്തികൾ ദയവുചെയ്ത് ചെയ്യാതിരിക്കുക.ഇല്ലെങ്കിൽ നമ്മുടെ മരണത്തിനിടയാക്കുന്ന രോഗങ്ങൾ പിടിപെടും. പരിസ്ഥിതി ശുചിത്വം നമുക്ക് വളരെ അനിവാര്യമാണ്.പരിസരം വൃത്തിയാക്കിയാൽ മാത്രമേ ആ പരിസരത്ത് ജീവിക്കുന്ന ആളുകൾ ആരോഗ്യമുളളവരായി തീരുകയുളളു.നമ്മുടെ ചുററുപാടുകൾ നന്നായി ഇരുന്നാൽ മാത്രമേ ഓരോവ്യക്തിക്കും ശുചിത്വം പാലിക്കാൻ കഴിയുകയുളളു.പരിസ്ഥിതിയെ മലിനമാക്കുന്ന വസ്തുകൾ എല്ലാം യഥാസമയം നശിപ്പിച്ചുകളയേണ്ടത് വളരെ അനിവാര്യമാണ്. നമ്മുടെ ചുററുപാടും വെളളം കെട്ടികിടക്കുന്നത് ഒഴിവാക്കുക പ്രതേൃകിച്ച് പ്ലാസ്ററിക്ക് കുപ്പികളിലും ചിരട്ടകളിലും.അവ നിക്ഷേപിക്കെണ്ടടുത്ത് നിക്ഷേപിക്കുക.ഇങ്ങനെയൊക്കെ ചെയ്യ്താൽ മാത്രമേ നമുക്ക് നമ്മുടെ ശുചിത്വം ഇല്ലായ്മയിൽ നിന്നുണ്ടാകുന്ന രോഗങ്ങളെ തടയാൻ കഴിയുകയുളളു. നമ്മുടെ ചുററുപാടും ശുചിത്വമുള്ളതായി തീർക്കേണ്ടത് നമ്മൾ ഒരൊരുത്തരുടെയും കടമയാണ്.ഇല്ലെങ്കിൽ നമ്മൾ എല്ലാപേരും മാരകമായ രോഗങ്ങൾ പിടിപ്പെട്ട് മരിക്കാൻ ഇടയാകും. നമ്മൾ നമ്മുടെ വരും തലമുറയോട് ചെയ്യുന്ന ഏററവും വലിയ തെററാണ് പരിസ്ഥിതി മലിനീകരണം.വരും തലമുറ ആരോഗ്യ പൂർണമായി ത്തീരാൻ നമ്മൾ തന്നെയാണ് മുൻകൈ എടുക്കേണ്ടത്.അതുകൊണ്ട് എല്ലാപേരും പരിസ്ഥിതി ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം