ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം/ലിറ്റിൽകൈറ്റ്സ്
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
| 26081-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 26081 |
| യൂണിറ്റ് നമ്പർ | LK/2018/26081 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ANAS A |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SAFEENA KM |
| അവസാനം തിരുത്തിയത് | |
| 12-06-2026 | Ramapuram |
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം=
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ HIHഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.
വിവരവിനിമയ വിദ്യ സങ്കേതങ്ങൾ സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കാനും ഹൈടെക് ഉപകരണങ്ങളുടെ നടത്തിപ്പിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുന്നതിനും ലക്‌ഷ്യം വച്ചിട്ടുള്ള littlekitesന്റെ യൂണിറ്റ് നമ്മുടെ സ്കൂളിലും പ്രവർത്തിച്ചു വരുന്നു .Littlekites നിർദേശിച്ച പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരെഞ്ഞെടുക്കപ്പെട്ടഇതിലെ അംഗങ്ങൾ
ബുധനാഴ്ച തോറും ഒരുമണിക്കൂർ ക്ലാസ്സുകളും വൺഡേ വർക്ഷോപ്കളും kiteമെംബേർസ് നായി നടത്തപ്പെടുന്നു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നിർദേശങ്ങളുംഹൈടെക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതെങ്ങനെയെന്നുമുള്ള കാര്യങ്ങൾ സ്കൂളിലെ മറ്റു കുട്ടികളിലേക്കെത്തിക്കുന്നതിനും കൈറ്റിലെ അംഗങ്ങൾ ശ്രദ്ധിക്കുന്നു.2