ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
26081-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26081
യൂണിറ്റ് നമ്പർLK/2018/26081
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ANAS A
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SAFEENA KM
അവസാനം തിരുത്തിയത്
02-12-2023DEV


ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം
=

കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ HIHഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.