ഉള്ളടക്കത്തിലേക്ക് പോവുക

സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

വിദ്യാഭ്യാസം ലോകത്തെ പരിവർത്തിക്കാനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് എന്ന നെൽസൺ മണ്ടേലയുടെ നിരീക്ഷണം ഒരു ജനതയുടെ സ്വാതന്ത്യവാഞ്ഛ വിളിച്ചോതുന്നതാണ്. അക്ഷരങ്ങളും വാക്കുകളും കൂട്ടിചെല്ലുന്ന ദൈവജ്‍ഞരായ കുട്ടികൾ അവരുടെ വളർച്ചയുടെ ഓരോ ഘട്ടവും പിന്നിടുമ്പോൾ അതിന് പിന്നിൽ ചാലകശക്തിയായി പ്രകൃതിയിലെ അത്ഭുതകരമായ അറിവുകൾ കൂട്ടിനുണ്ടാവും. അവയെ യഥായോഗ്യം സംയോജിപ്പിച്ച് ജീവിതയാത്രയിൽ കാലിടറാതെ മുന്നേറാൻ ഓരോ വിദ്യാർത്ഥിയേയും പ്രാപ്തരാക്കുന്നതിൽ അങ്ങേയറ്റം നിഷ്കർഷ പുലർത്തുന്ന വിദ്യാലയമാണ് കണ്ണൂരിലെ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്ക്കൂൾ. നൂറ്റിയറുപത് വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം കുട്ടികളുടെ സമഗ്രവികാസത്തിനായി സജീവ ശ്രദ്ധ പുലർത്തുന്നു. മൈക്കലൈറ്റ് എന്നത് ഓരോ വിദ്യാർത്ഥിയുടേയും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന വികാരമാണ്.