സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ശുചിത്വം -ലേഖനം
ശുചിത്വം
പ്രാചീനകാലം മുതലേ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരിന്നു നമ്മുടെ പൂർവികർ. ശുചിത്വം എന്നത് ഒരു സംസ്കാരമാണ്. വ്യക്തിക്കായാലും സമൂഹത്തിനായാലും ആരോഗ്യംപോലെതന്നെ പ്രാധാന്യമുള്ളതാണ് ശുചിത്വവും. ആരോഗ്യാവസ്ഥയും ശുചിത്വാ അവസ്ഥയും തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്നു. ആരോഗ്യ - വിദ്യാഭ്യാമേഖലകളിൽ നാം ഏറെ മുൻ പന്തിയിൽ നിൽക്കുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പുറകിലാണ്. ആവർത്തിച്ചുവരുന്ന പകർച്ച വ്യാധികൾ ശുചിത്വമില്ലായ്മക്കു ഉദാഹരണമാണ്. മാലിന്യകൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ശുചിത്വമില്ലായ്മവിളിച്ചോതുന്നു. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ടുതന്നെ ഒരു വ്യക്തി ഗൃഹ ശുചിത്വം, പരിസരശുചിത്വം, പൊതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിവയെകുറിച്ചുകൂടി ശ്രദ്ധിക്കേണ്ടതാണ്. നാം ശ്രദ്ധിച്ചു നോക്കിയാൽ എല്ലായിടത്തും ശുചിത്വമില്ലായ്മ കാണാൻ കഴിയും. ശുചിത്വമില്ലായ്മ എന്തുകൊണ്ടെന്നുവച്ചാൽ വ്യക്തിശുചിത്വം ഉണ്ടായാൽ ശുചിത്വമായി എന്ന തെറ്റിദ്ധാരണ, ശുചിത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം മനസിലാക്കാതിരിക്കുക, മാറിയ ജീവിതസാഹചര്യങ്ങളും പ്രകൃതി സൗഹൃദ വസ്തുക്കളെ ഉപേക്ഷിക്കുന്നത്. പൗരബോധവും, സാമൂഹ്യബോധവും ഉള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാധ്യമാവുകയുള്ളു. ഓരോ വ്യക്തിയും അവരവരുടെ കടമ നിറവേറ്റിയാൽ മാത്രമേ ശുചിത്വം ഉണ്ടാവുകയുള്ളു. തൻ ഉണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് തന്റെ തന്നെ ഉത്തരവാദിത്വമാണെന്ന് മനസിലാക്കിയാൽ മാത്രമേ പൊതുശുചിത്വം ഉണ്ടാവുകയുള്ളു. സാമൂഹ്യബോധമുള്ള ഒരു വ്യക്തി തന്റെ ശുചിത്വത്തിനുവേണ്ടി മറ്റൊരാളുടെ ശുചിത്വാ അവകാശം നിഷേദിക്കുകയില്ല. ജീവിക്കാനുള്ള അവകാശം എന്നാൽ ശുചിത്വമുള്ള അന്തരീക്ഷത്തിലും ചുറ്റുപാടിലും ജീവിക്കാനുള്ള അവകാശമെന്നാണ് അർഥം. നമ്മുടെ ജീവിത - ഗുണനിലവാരത്തിന്റെ സൂചന കൂടിയാണ് ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിത ഗുണ നിലവാരം കൂടി മെച്ചപ്പെടും. പകർച്ചവ്യാധികൾ വ്യാപകമാകുന്നു.ജനവാസ കേന്ദ്രങ്ങളെ ജനവാസയോഗ്യമല്ലാതാക്കുന്നു. ശുചിത്വമില്ലായ്മ വായു -ജല മലിനീകരണത്തിന് ഇടയാക്കുന്നു. ഇത് ആവാസവ്യവസ്ഥയെ തകർക്കുകയും അതുമൂലം സസ്യജീവജാലങ്ങളുടെ നിലനിൽപ് അപകടത്തിലാക്കുകയും ചെയ്യുന്നു. ശുചിത്വമില്ലായ്മ മണ്ണിനെ ഊഷരമാക്കുകയും ജലത്തെ ഉപയോഗശൂന്യമാക്കുകയും ചെയ്യുന്നു. ജലജന്യരോഗങ്ങൾ കൂടുകയും കൊതുകുകൾ, എലി, കീടങ്ങൾ എന്നിവ പരത്തുന്ന രോഗങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു. വ്യക്തിശുചിത്വബോധമുള്ള ഒരാൾ പല്ലുതേച്ചു -കുളിച്ചു വൃത്തിയായി നടക്കണം. ഭക്ഷണത്തിനു മുൻപും ശേഷവും കൈ കഴുകണം. അതുപോലെ വ്യക്തിഗതമായ ആവശ്യമുള്ള എല്ലാ ശുചിത്വ കർമങ്ങളും ചെയ്യുന്നു .വ്യക്തി ശുചിത്വമുണ്ടായാൽ മാത്രമേ സാമൂഹ്യശുചിത്വബോധവും, സാമൂഹ്യശുചിത്വവും ഉണ്ടാവുകയുള്ളു. അങ്ങനെയായാൽ ഒരു വ്യക്തി വ്യക്തിശുചിത്വത്തിനോ, ഗാർഹീക ശുചിത്വത്തിനോ വേണ്ടി പരിസരം മലിനമാക്കില്ല. അവരവരുണ്ടാക്കുന്ന മാലിന്യം അവരവർ തന്നെ സംസ്കരിക്കുകയും അതിനുള്ള മാർഗങ്ങൾ കണ്ടെത്തുകയും പൊതുസ്ഥലത്തെ ശുചിത്വമില്ലായ്മക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം