സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ മഴയിൽ കുതിർന്ന കോവിഡ്
മഴയിൽ കുതിർന്ന കോവിഡ്
ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ കൊറോണ എന്ന മഹാമാരി.തിരക്കിട്ട് പോകുന്ന വാഹനങ്ങളില്ല. ചെറിയ അസുഖങ്ങൾക്ക് മരുന്ന് വാങ്ങാൻ ആളുകളില്ല. എങ്ങും പരക്കുന്ന വിജനത. അടിയുടെ ചൂടു പേടിച്ച് വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ യൂത്തൻമാർ.അങ്ങനെ ഒരു കൊറോണകാലം.എന്നാൽ അത് പ്രകൃതിയ്ക്ക് ആശ്വാസം. പുക പടലങ്ങളില്ല, വാഹനങ്ങളുടെ മണിയടി ശബ്ദമില്ല, അർബുദത്തിന് കാരണമായ വസ്തുക്കൾ ഉൽഭവിക്കുന്നില്ല. എന്നാൽ ലക്ഷക്കണക്കിനു മനുഷ്യജീവനുകൾ കൊറോണ എന്ന മഹാമാരി തിന്നു. എന്നാൽ പ്രതീക്ഷയ്ക്ക് ഇടമൊരുക്കി കാലവർഷം. ആ മഴയിൽ കൊറോണ കുതിർന്ന് പോകും. ഇനി ആരേയും അതു തിന്നില്ല. മനുഷ്യർക്ക് മനസാക്ഷിയില്ലെങ്കിലും പ്രകൃതിയ്ക്ക് മനുഷ്യനെ അത്രത്തോളം ദ്രോഹിക്കാൻ കഴിയില്ല. പ്രകൃതിയെന്ന അമ്മ അതിനെ തുടച്ചു നീക്കും. പക്ഷേ മനുഷ്യർ പ്രകൃതിയെ ശുശ്രൂഷിക്കില്ല. വീണ്ടും പൊൻ പ്രഭാതം പുലരും കൊറോണ പോകും. പക്ഷേ മനുഷ്യർ വീണ്ടും അതേ നിലയിൽ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം