സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി 10

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി      


പരിസ്ഥിതിക പ്രശനം മൂലം ലോകം ഇന്ന് നട്ടം തിരിയുകയാണ്.ദിനം പ്രതി പാരിസ്ഥിതിക പ്രശ്നങ്ങൾ ഗണ്യമായി വർധിക്ക ന്നു. ഇപ്പോൾ പരിസ്ഥിതിക്ക് ഏറ്റവും വലിയ വെല്ലുവിളി ആകുന്നതു ജീവനില്ലാത്ത ജീവനെടുക്കുന്ന ഭീകരനെന്നു നമ്മൾ വിശേഷിപ്പിക്കുന്ന പ്ലാസ്റ്റിക് ആണ്.ഭൂമിയുടെ എല്ലാ ഘടകങ്ങൾക്കും വിനാശം വിതൈകുന്ന ഉഗ്ര സംഹാരി ആണ് പ്ലാസ്റ്റിക്.പരിസ്ഥിതിയുടെ ഈ അവസ്ഥയ്ക്ക് മുഖ്യ പങ്കു വഹിക്കുന്നത് മനുഷ്യൻ തന്നെയാണ്. അവന്റെ ജീവിത സൗകര്യത്തിനായി അവൻ ചെയ്യുന്നതും കണ്ടുപിടിക്കുന്നതും പരിസ്ഥിതിക്ക് ദോഷം എന്നറിഞ്ഞും അറിയാത്ത ഭാവം നടികുന്നു. പരിസ്ഥിതിയുടെ നാശം നമ്മുടെ കൂടെ നാശം ആണെന്നു മാനവ ജനത ഓർക്കുന്നില്ല.മനുഷ്യന്റെ ഈ പ്രവൃത്തി കാരണം നിഷ്കളങ്കരായ പക്ഷിമൃഗാദികളുടെ ജീവനും അപകടത്തിലേക്ക് പോകുന്നു.എല്ലാ രാജ്യങ്ങളും ഈ വിപത്ത് മനസ്സിലാക്കി ഇവ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനു അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ നമ്മൾ മറ്റു സംസ്ഥാനങ്ങൾളെക്കാൾ മുന്നിലാണ് . എന്നാൽ നമ്മൾ സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രമായി ഒതുങ്ങുന്നു. ഇതു അപകടത്തിലേക്ക് നമ്മെ നയിക്കുന്നു. നാം ജീവിക്കുന്ന ചുറ്റുപാടിന്റ സംരക്ഷണവും പരിപാലനവും വളരെ ശ്രേധയോടെ ചെയ്യേണ്ട കാര്യമാണു. പാടം നികത്തി ആലും മണൽ വാരി പുഴ നശിച്ചാലും വനം വെട്ടിയാലും മാലിന്യ കൂമ്പാരം കൂടിയാലും കുന്നിടിച്ചാലും ഞങ്ങൾക്കു യാതൊരു പ്രശ്നവുമില്ല എന്ന് കരുതുന്ന കാഴ്ചപ്പാട് മാറ്റേണ്ടതാണ്. ആഗോള താപനം, പരിസ്തി അസംതുലനവും വളരെയേറെ വർധിക്കുന്നതിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് 1974 മുതൽ ഓരോ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്.
അനന്യ രതീഷ്
5 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം