സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കാലമേ നിൻ പ്രതികാരം…

Schoolwiki സംരംഭത്തിൽ നിന്ന്
  കാലമേ നിൻ പ്രതികാരം…   

മനുഷ്യനെ ഒന്നടങ്കം പിടിയിലാഴ്ത്തിയ കിരീടം
അവൻ്റെ പ്രവൃത്തിയുടെ പ്രതിഫലമായി കാലം ചാർത്തി
എല്ലാത്തിനും ഉയരത്തിൽ നിന്നവർ
മരണത്തിൽ പോലും കാലം ഉയർത്തി
പണത്തോടുള്ള മനുഷ്യൻ്റെ ഭ്രമം
പൊണത്താൽ മനുഷ്യനൊടുങ്ങി
ആരെല്ലാമോ ആയിരുന്നവർ
ഇന്നൊന്നുമല്ലാതാവുന്നു.
'കാലമേ നിൻ പ്രതികാരം അതെത്ര സുന്ദരം.'


നീ സൂര്യചന്ദ്രന്മാർക്ക് ചുറ്റും കാണുന്ന
പ്രഭാവലയം ആണെങ്കിൽ പോലും
മനുഷ്യ മനസിനെ ചുറ്റുന്ന
അന്ധകാരമായി മാറുന്നു.
ലോകമാകെ ഒന്നടങ്കം ഒരു പാഠം -
പഠിപ്പിക്കാൻ കഴിയുന്ന നീ
പഠിച്ച പാഠത്തേക്കാൾ മറന്ന -
കാലത്തേക്കാൾ ശക്തൻ
'കാലമേ നിൻ പ്രതികാരമതെത്ര സുന്ദരം.'


നിൻ മുന്നിൽ എല്ലാരും തുല്യർ
ശക്തനോ ഭിക്ഷനോ ഇല്ലാതെ
നിന്നാൽ എല്ലാരും ഒന്നായ്
ശത്രുവോ മിത്രമോ ഇല്ലാതെ
ജാതിയോ മതമോ അല്ല മനുഷ്യത്വം
എന്ന സത്യം കാട്ടുന്ന നാട്
വിശന്നവനെ തല്ലിക്കൊന്ന നാട്ടിൽ
വിശക്കുന്നവനെ തേടിയലയുന്നു നാട്.
'കാലമേ നിൻ പ്രതികാരമതെത്ര സുന്ദരം.'

പൊണം - ശവശരീരം , മരണം
കിരീടം - കൊറോണ

ആനന്ദ് ജോൺസൺ
10 B സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത