സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി

നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2012 -2013 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്നത്തെ യുവതീയുവാക്കളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.


മുൻവർഷ പ്രവർത്തനങ്ങൾ
സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി പ്രവർത്തനങ്ങൾ 2019 - 2020

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ

നമ്മോടൊപ്പം ഈ തൈകളും വളരട്ടെ
പൊലീസിന്റെ സഹായം

2019-2020 അദ്ധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ ആറാം തിയതി എസ് പി സി യുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് മാവ്, പ്ലാവ്, പേര തുടങ്ങി 15 ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.





യോഗദിനം

യോഗയുടെ പ്രാധാന്യം
യോഗ പരിശീലനം


ജൂൺ ഇരുപത്തിയൊന്നാം തിയതി ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപിക ശ്രീമതി മെറീനയുടെ നേതൃത്വത്തിൽ യോഗദിനം ആചരിച്ചു. രാവിലെ 8.30 ന് എസ് പി സി കാഡറ്റുകൾ യോഗ പരിശീലനം നടത്തി. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും മാറുന്ന കാലഘട്ടത്തിൽ യോഗയുടെ ആവശ്യകതയെപ്പറ്റിയും ടീച്ചർ വിശദമാക്കി.



ലഹരി വിരുദ്ധ ദിനം

ലഹരിലിരുദ്ധ സന്ദേശം
ലഹരിലിരുദ്ധ റാലി

ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ജൂൺ 26 -ാം തിയതി വൈകുന്നേരം എസ് പി സി അംഗങ്ങൾ അഞ്ചു മണിയോടെ സ്കൂളിൽ നിന്ന് ആരംഭിച്ച് പൂന്തുറ ചേരിയാമുട്ടം വരെ റാലി നടത്തുകയും റാലിയുടെ അവസാനം ഒരു ലഹരി വിരുദ്ധ കവിതയും ലഹരിവിരുദ്ധ പ്രസംഗവും നടത്തുകയും ചെയ്തു . ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രീ മിഥുൻ ലഹരിവിരുദ്ധ സന്ദേശം നൽകി.

ട്രാഫിക് ബോധവൽക്കരണം

ട്രാഫിക് ബോധവൽക്കരണം






2019 ജൂൺ മാസം 28-ാം തിയതി എസ് പി സി അംഗങ്ങൾക്കും ട്രാഫിക് ക്ലബ് അംഗങ്ങൾക്കും സ്കൂളിൽ വച്ച് ഒരു ട്രാഫിക് ബോധവൽക്കരണ ക്ലാസ് നല്കുകയുണ്ടായി. ക്ലാസ്സ് കൈകാര്യം ചെയ്തത് ട്രാഫിക് കൺട്രോൾ റൂമിലെ ശ്രീ പ്രമോദ് ആയിരുന്നു. എസ് പി സ് കാഡറ്റുകൾക്ക് ഹെൽമറ്റും ജാക്കറ്റും ട്രാഫിക് എസ് ഐ ശ്രീ പ്രദീപ് കുമാർ വിതരണം ചെയ്തു.














ഫ്രണ്ട്സ് അറ്റ് ഹോം

ഫ്രണ്ട്സ് അറ്റ് ഹോം



ഫ്രണ്ട്സ് അറ്റ് ഹോം എന്ന എസ് പി സി മിനി പ്രോജക്ടിന്റെ ഭാഗമായി ജൂലൈ 20-ാം തിയതി വലിയതുറ യിലെ ദിവ്യയുടെ ഭവനം സന്ദർശിക്കുകയും മധുര പലഹാരങ്ങൾ നല്കുകയും ചെയ്തു







ശുഭയാത്ര

അമിത വേഗത്തിൽ പോകാറുണ്ടോ????
സീറ്റ് ബെൽറ്റ് ധരിക്കണേ....



ശുഭയാത്ര - മിനി പ്രോജക്ടിന്റെ ഭാഗമായി എസ് പി സി കാഡറ്റുകൾ നാഷണൽ ഹൈവേയിൽ ട്രാഫിക് ബോധവൽക്കരണം നടത്തി. ഹെൽമറ്റ് , സീറ്റ് ബൽറ്റ് എന്നിവ ധരിക്കാത്ത വ്യക്തികൾക്ക് നോട്ടീസ് വിതരണം ചെയ്ത് ഒപ്പ് ശേഖരിച്ചു. പ്രസ്തുത പരിപാടി പൂന്തുറ എസ് ഐ ശ്രീ മിഥുൻ ഉദ്ഘാടനം ചെയ്തു.


എസ് പി സിയുടെ പത്താം വാർഷികം

എസ് പി സി ദിനം - പതാക ഉയർത്തൽ
സേവന സന്നദ്ധത...



എസ് പി സി യുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് രണ്ടാം തിയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാവിലെ 8.30 നു പതാക ഉയർത്തി തുടർന്ന് മധുരം വിതരണം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് ചിത്രരചന ,ഉപന്യാസം ,പ്രസംഗ മത്സരം എന്നിവ നടത്തുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. എസ് പി സി ദിനവുമായി ബന്ധപ്പെട്ട് 5/8/19 ൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പൂന്തുറ പോലീസ് സ്‌റ്റേഷൻ പരിസരവും സ്കൂൾ മതിലിന് മുൻവശവും ബസ് വെയ്റ്റിംഗ് ഷെഡ് എന്നിവയും വൃത്തിയാക്കി എസ് പി സി കാഡറ്റുകൾ സമൂഹത്തിന് മാതൃകയായി.





ലഹരി വേണ്ട- കൂട്ടയോട്ടവും ഒപ്പുശേഖരണവും

ലഹരി വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിക്കാം
ഒപ്പ് ശേഖരണം
കൂട്ടയോട്ടം





ലഹരി വിരുദ്ധ ഒപ്പ് ശേഖരണം 7/8/19 ന് സിസ്റ്റർ ആൻസി ഉത്ഘാടനം നിർവ്വഹിച്ചു. തുടർന്ന് പൂന്തുറ എസ് ഐ ശ്രീ മിഥുൻ ,ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ ,സിസ്റ്റർ മിനി ജേക്കബ് എന്നിവരും മാതാപിതാക്കളും നാട്ടുകാരും രാഷ്ട്രീയ നേതാക്കളും ഒപ്പിട്ട് പിന്തുണ അറിയിച്ചു. 8/8/19 വ്യാഴാഴ്ച ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു. സ്കൂൾ പരിസരം മുതൽ പൂന്തുറ ആലുകാട് വഴി സ്കൂളിൽ തിരിച്ചെത്തി . കൂട്ടയോട്ടം പൂന്തുറ എസ് ഐ ശ്രീ മിഥുൻ പതാക വീശി ഉത്ഘാടനം ചെയ്തു.








സ്വാതന്ത്ര്യ ദിനം 2019-2020

മൂവർണ്ണക്കൊടി പാറട്ടെ…
ജയ് ഭാരത് മാതാ!!!


എഴുപത്തിമൂന്നാമതു സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി സ്കൂളിലെ എല്ലാ കുട്ടികളും സ്കൂളും പരിസരവും ശുചിയാക്കി. സ്വാതന്ത്ര്യ ദിന ക്വിസ്സും ദേശഭക്തിഗാനമത്സരവും നടത്തി. പ്രതികൂലമായ കാലാവസ്ഥയെപ്പോലും കണക്കാക്കാതെ സ്കൂളിലെത്തിയ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും സാനിധ്യത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ സ്വാതന്ത്ര്യ ദിനത്തിലെ പതാക ഉയർത്തൽ കർമം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഗിരീഷ് കുമാർ, മദർ മാനേജർ സിസ്റ്റർ ആലീസ് തുടങ്ങിയവർ സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിച്ചു.തുടർന്ന് ദേശീയ ഗാനം ആലപിച്ചു, എസ് പി സി കാഡറ്റുകൾ സല്യൂട്ട് നൽകി. ഏവർക്കും മധുരം നൽകി സ്വാതന്ത്ര ദിന പരിപാടികൾ സമാപിച്ചു.