സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ആരോഗ്യ കേരളം
ആരോഗ്യ കേരളം
പല പ്രതിസന്ധികളും കേരളം നേരിട്ടു. ഇപ്പോൾ കോവിടെന്ന മഹാമാരി വിട്ടൊഴിയാതെ കേരളത്തെ പിടിച്ചു കുലുക്കുകയാണ്. നമുക്ക് ആ മഹാമാരിയെ തടയാൻ കഴിയും. ആശങ്ക അല്ല വേണ്ടത് ജാഗ്രതയാണ്. ഒരു മനുഷ്യനെ ഏറ്റവും അത്യാവശ്യം ആരോഗ്യമാണ്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം അവന്റെ ആരോഗ്യമാണ്. കൊറോണക്ക് ജാതിയില്ല മതമില്ല മനുഷ്യനും ജീവനും മാത്രമാണ്, പക്ഷേ നമ്മൾ മനുഷ്യർ മതവും ജാതിയും ഒക്കെയുണ്ട്. ഇപ്പോൾ നമുക്ക് ഒത്തൊരുമയോടെ ഒരു ചങ്കുറപ്പോടെ കൂടി മുന്നേറാം. ആരോഗ്യം ആർക്കുവേണമെങ്കിലും വീണ്ടെടുക്കാം പക്ഷേ പൂർണ ആരോഗ്യം വീണ്ടെടുക്കുക എന്നതിലാണ് കാര്യം. നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഒരുപാട് തരത്തിലുള്ള അസുഖങ്ങളാണ്. അതിനു കാരണം നമ്മളാണ് നമ്മുടെ ചുറ്റുപാടും ഒന്ന് വൃത്തിയായി സൂക്ഷിച്ചിരുന്നു എങ്കിൽ നമുക്ക് ഇപ്പോൾ ആരോഗ്യത്തോടെ ജീവിക്കാമായിരുന്നു. ആരോഗ്യ കേരളം സുന്ദരകേരളം എന്നാണല്ലോ. നമുക്ക് ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ കഴിയുന്നതും പുറത്തുള്ള ഭക്ഷണവും പച്ചക്കറികൾ ഒഴിവാക്കുക. വീട്ടിൽ പച്ചക്കറികൾ നട്ടു വളർത്തുക. അത് ഉപയോഗിക്കുക ഇതുപോലെ ലോക ഘട്ടങ്ങളിൽ വീട്ടിൽ ആ പച്ചക്കറികൾ ഉപയോഗപ്പെടുത്താം. അങ്ങനെയുള്ള ശുദ്ധമായ പച്ചക്കറിയിൽ കഴിക്കുമ്പോൾ നമുക്ക് നമ്മുടെ ആരോഗ്യം വീണ്ടും വീണ്ടെടുക്കാം. നമ്മുടെ ഈ പ്രതിസന്ധിഘട്ടത്തിൽ ഭക്ഷണമില്ലാതെ താമസസ്ഥലം ഇല്ലാതെ ഒരുപാട് പേർ അലയുന്നുണ്ട് അവർക്കൊരു താങ്ങായി തണലായി വന്നത് ആരോഗ്യ കേന്ദ്രവും, പോലീസും, സർക്കാരും, മറ്റു നാട്ടുകാരും ആണ്. അവർക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്. ബൈബിളിൽ പറഞ്ഞിട്ടുണ്ട് നീ കഴിക്കുന്നതിനുമുമ്പ് നിന്റെ അയൽവാസി കഴിച്ചോ എന്ന് തിരക്കുക, ഇല്ലെങ്കിൽ അവന്റെ വയറുനിറച്ച് ട്ടാണ് നീ കഴിക്കാൻ എന്നാണ്. അതുപോലെ നമ്മുടെ ഈ സാഹചര്യത്തിലും പലരും നമ്മുടെ ഈ പ്രതിസന്ധി മനസ്സിലാക്കാനുണ്ട്. നമ്മൾ സമയത്ത് ഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോൾ നമ്മുടെ ആരോഗ്യം നഷ്ടപ്പെടും. നമുക്ക് ഏതു പ്രതിസന്ധിയിൽ ആയാലും നമ്മുടെ കൂടെ ദൈവമുണ്ട്, ആ വിശ്വാസത്തിൽ നമ്മുടെ ശാസ്ത്രജ്ഞന്മാരും ഡോക്ടർമാർ ഞങ്ങളെ എല്ലാവരെയും ഈ മഹാമാരിയിൽ നിന്ന് രക്ഷപ്പെടുത്തും എന്ന വിശ്വാസത്തിൽ പൂർണ്ണ ആരോഗ്യത്തോടെ നമുക്ക് ഈ മഹാമാരിയെ നേരിടാം." ഒത്തൊരുമയോടെ നിൽക്കാം ഒരു ആരോഗ്യകേരളം വാർത്തെടുക്കാം". നാം ആരോഗ്യത്തോടെ ജീവിക്കണം എന്നില്ല അതിനു നമ്മൾ ആദ്യം ശുചിത്വം പാലിക്കണം.ഈ കോവിഡ് കാലത്ത് നമുക്ക് കൂടുതൽ സാമൂഹിക അകലം പാലിക്കാം. സാമൂഹിക അകലം പാലിക്കാം, കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാം. അതിനുവേണ്ടി നമ്മൾ കൂടുതലും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ സൂക്ഷിക്കണം, അഥവാ പുറത്തിറങ്ങിയാൽ മാസ്ക്കുകൾ ഉപയോഗിക്കുക. നാം എന്തു പറയുന്നു എങ്കിലും ആദ്യം അത് പ്രവർത്തിച്ചു കാണിക്കണം. പേടിയല്ല ജാഗ്രതയാണ് വേണ്ടത്. അസുഖം വന്നിട്ട് ചികിത്സിക്കാതെ അസുഖം വരാതെ നോക്കുക അതിലാണ് കാര്യം. കഴിയുന്നതും യാത്രകൾ ഒഴിവാക്കണം. അത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. കാർ മേഘങ്ങൾക്കിടയിലൂടെ സൂര്യൻ ഭൂമിയിലേക്ക് വെളിച്ചം പകരുന്നത് പോലെ നമ്മളും ഉയർത്തെഴുന്നേൽക്കും പൂർണ ആരോഗ്യത്തോടുകൂടി. തളരാത്ത മനസ്സും പതറാത്ത ചങ്കുറപ്പോടെ കൂടി നമ്മൾ മുന്നേറും. അതിനായി നമുക്കെല്ലാവർക്കും ഒരുമയുടെ പുഷ്പങ്ങൾ വിടർത്താം. തളരാത്ത മനസ്സും അത് ചങ്കുറപ്പുള്ള വരാണ് ഈ കേരളത്തിൽ ഉള്ളതുകൊണ്ട് അവർ ഈ കുറവു മുന്നേറും മുന്നേറുക തന്നെ ചെയ്യും. ആ വിശ്വാസത്തിൽ നമുക്ക് എല്ലാവർക്കും ഒത്തൊരുമയോടെ ഒരുമിച്ച് ഒരേ സ്വരത്തിൽ മുന്നേറാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം