സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
ലോകം മുഴുവൻ ഇപ്പോൾ കോവിഡ് 19 ഭീതിയിലാണ്... ദിവസങ്ങൾ പോകുംതോറും മരണസംഘ്യ കൂടുന്നു... മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് അതിന്റെ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു... ഭയം വേണ്ട ജാഗ്രത മതി എന്നുപറയുമ്പോഴും., ഉള്ളിൽ ഭയം വർധിക്കുന്നു... എവിടെയും, കൺമുന്നിൽ മനുഷ്യൻ പിടഞ്ഞുവീഴുമ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായനായി നിൽക്കേണ്ട അവസ്ഥ... ചൈനയുടെ തലസ്ഥാനമായ വറുഹാനിൽ ആണ് ആദ്യമായി ഈ രോഗം തിരിച്ചറിഞ്ഞത്.. പിന്നെ നിമിഷനേരം കൊണ്ട് ആ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചു.. രോഗം ബാധിച്ച വ്യക്തികളിൽ നിന്ന് ശ്വസിക്കുമ്പോഴോ ചുമക്കുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇവ പടരുന്നത്... ഒരാളുടെ ശരീരത്തിൽ രോഗം ഉണ്ടായാൽ അതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന സമയം 2മുതൽ 14ദിവസം വരെയാണ്... വ്യക്തി ശുചിത്വം പാലിക്കുക, രോഗ ബാധിതരിൽ നിന്നും ആൾകൂട്ടത്തിൽ നിന്നും അകൽച്ച പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച് 20സെക്കൻഡോളം നന്നായി കഴുകുക.. മുതലായവയൊക്കെ ആണ് രോഗം പടരുന്നതിൾ നിന്നും തടയാനുള്ള വഴികൾ... കേരളത്തിൽ കോറോണോ വൈറസ് ബാധ 2020ജനുവരി 30നു സ്ഥിരീകരിച്ചു.. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റും വന്നവരിൽ നിന്നാണ് ഇതിന്റെ തുടക്കം... അങ്ങനെ രോഗികളുടെ എണ്ണത്തിൽ പ്രതിദിനംകൂടുന്നു.. ഉറ്റവരും ഉടയവരും കാണാൻ കഴിയാതെ ഒരുപാട് പ്രവാസികൾ കുടുങ്ങി കിടക്കുന്നു.. രോഗം ബാധിച്ചു മരിച്ച പലരുടെയും മൃതദേഹം പോലും സ്വന്തം നാട്ടിൽ.. ജനിച്ചു വളർന്ന മണ്ണിൽ അടക്കാൻ കഴിയാത്ത അവസ്ഥ... മാനവരാശിയെ കൊന്നൊടുക്കാൻ പൊരുതുന്ന ഈ കോവിഡ് 19 എന്ന മഹാമാരിയെ നമ്മുക്ക് പൂർണമായും ഇല്ലാതാകാൻ കഴിയും.. അതിനായി നാം കൂടുതൽ ശ്രദ്ധാലുക്കൾ ആകണം.. ആരോഗ്യപ്രവർത്തകരും സർക്കാറും പറയുന്ന നിർദ്ദേശങ്ങൾ അതുപോലെ അനുസരിച്ചു മുന്നോട്ട് പോകുക.. നാം സ്വയം ഉറച്ചു തീരുമാനിക്കണം.. ഞാൻ കാരണം എന്റെ കുടുംബത്തിനും നാടിനും ഒന്നും സംഭവിക്കാൻ പാടില്ല എന്ന്... അതിനായി പൊതുസ്ഥലങ്ങളിൽ ഒത്തുകൂടാതെ വീട്ടിൽ തന്നെ കഴിഞ്ഞുകൂടുക.. ചെറിയൊരു രീതിയിൽ പനിയോ മറ്റു ലക്ഷണങ്ങളോ വന്നാൽ പോലും സ്വയം ചികിത്സിക്കാൻ നിക്കാതെ ഉടനെ തന്നെ ആശുപത്രിയിൽ പോകണം.. അത്യാവശ്യഘട്ടങ്ങളിൽ മാത്രം മാസ്ക് ധരിച്ചുകൊണ്ട് പുറത്തിറങ്ങുക... അതെ.. നമ്മൾ അതിജീവിക്കും... നാം ഒരേമനസ്സോടെ നിന്നാൽ...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം