സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കൊറോണ എന്ന ഈ മഹാമാരിയെ തുരത്താം ഒന്നായി. ഈ അപകടകാരിയായ വൈറസ് നമ്മുടെ ജീവനുതന്നെ ഭീഷണിയായി കൊണ്ടിരിക്കുകയാണ് ഇതിനെ നമുക്ക് ഒന്നായി പ്രതിരോധിക്കാം . വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നമുക്കീ മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷിക്കാം. അറിവുള്ളവർ പറയുന്നത് അനുസരിക്കാം. നമ്മുടെ കൊച്ചു കേരളത്തിൻറെ നിലനിൽപ്പിന് വേണ്ടി പോരാടുന്ന ഓരോ സാമൂഹിക പ്രവർത്തകർക്കും, ആരോഗ്യ പ്രവർത്തകർക്കും, പൊലീസുകാർക്കും പിന്തുണയേകി കൊണ്ട് നമ്മുടെ സഹോദരങ്ങളെ രക്ഷിക്കാം .

ലോക ഡൗൺ എന്ന കേന്ദ്ര സർക്കാരിൻറെ ഈ പദ്ധതി നമുക്ക് വിജയകരമായി പൂർത്തിയാക്കാം. ഈയൊരു അവധിക്കാലം നമുക്ക് നാടിനു വേണ്ടി പോരാടാം. ഈ പോരാട്ടത്തിൽ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒന്നിക്കാം. ശുചിത്വവും കരുതലും ഒരുപോലെ പാലിക്കാം. വ്യാജ വാർത്ത പ്രചരണങ്ങൾ ഒഴിവാക്കാം നമ്മൾ അതിജീവിക്കും ഈ മഹാമാരിയെ ഒറ്റക്കെട്ടായി.

നന്ദി

അനാമിക കെ
9C സെൻറ് തെരേസാസ് എ ഐ എച്ച് എസ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം