സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/തിരികെ വിദ്യാലയത്തിലേക്ക് 21
തിരികെ സ്കൂളിലേക്ക്
നീണ്ട ഒന്നര വർഷത്തിന്റെ ഇടവേളയ്ക്കു ശേഷം നവംബർ 1 ന് സ്കൂൾ തുറന്നു. വലിയ മുന്നൊരുക്കങ്ങളാണ് സ്കൂൾ തുറക്കുന്നതിനു വേണ്ടി അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് നടത്തിയത്.
ക്ലാസ്സ് റൂമുകളും, സ്കൂൾ പരിസരവും അധ്യാപകരും, PTA പ്രതിനിധികളും ചേർന്ന് വൃത്തിയാക്കുകയും, അണുനശീകരണം നടത്തുകയും ചെയ്തു. കോവിഡ് ജാഗ്രതാ നിർദ്ദേശങ്ങൾ ആകർഷകമായി എഴുതി കുട്ടികൾ കാണത്തക്ക രീതിയിൽ വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചു.
കുട്ടികളെ സ്വീകരിക്കുന്നതിനു വേണ്ടി സ്കൂൾ പരിസരം മുഴുവൻ തോരണം കൊണ്ട് അലങ്കരിച്ചു. സോപ്പ്, ഹാൻഡ് വാഷ്, വെള്ളം നിറച്ച ബക്കറ്റ് തുടങ്ങിയവ വിവിധ സ്ഥലങ്ങളിൽ ക്രമീകരിച്ചു വെച്ചു.
നവംബർ 1 ന് കേരളരീയ വേഷത്തിൽ എത്തിയ കുട്ടികളെ സാനിടൈസർ ഇട്ടു കൊടുത്താണ് അധ്യാപകർ സ്വീകരിച്ചത്. തെർമൽ സ്കാനർ ഉപയോഗിച്ച് കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് കുട്ടികളെ സ്കൂൾ കോംപൗണ്ടിലേക്ക് കയറ്റിയത്.
ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു.
ലോക്കൽ മാനേജർ ബഹു. ഫാ.ജോർജ്ജ് എടേഴത്ത് കുട്ടികൾക്ക് സന്ദേശം നൽകുകയും സ്കൂളും, പരിസരവും വെഞ്ചരിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.
ഹെഡ്മിസ്ട്രസ് ശ്രീമതി ആനിമോൾ ടീച്ചർ, PTA പ്രസിഡന്റ് ശ്രീ ഷാജി സാർ , വാർഡ് മെംബർമാരായ ശ്രീമതി മേരി കുഞ്ഞ്, ശ്രീ ബെൻസി എന്നിവർ പ്രസംഗിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ ഇമ്മാനുവൽ ആന്റണി ക്ലാസ്സുകൾ സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നൽകി. കുട്ടികൾക്ക് പാക്കറ്റിലുള്ള മധുര പലഹാരങ്ങൾ നൽകി.