സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/പ്രകൃതിതൻ നാദം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിതൻ നാദം

വിഷമയമില്ലാ കാറ്റിനെ ശ്വസിച്ച്
മരം മണ്ണിനോട് ചോദിക്കുന്നു
എന്നെയും നിന്നെയും
മലിനപ്പെടുത്തിയ
മാനവന്നെവിടെ?
എന്നെയും നിന്നെയും
മലിനപ്പെടുത്താൻ
അവൻ തൻ കെെകളെവിടെ
വിഷം തിന്നുന്ന മനുഷ്യനെവിടെ
ഓടിയൊളിച്ചോ നീ മനുഷ്യ

ഒരു ചെറു അണുവിനെ
പേടിച്ചൊളിച്ചോ നീ
ശുഷ്കമാം ഈ ഇടവേള
ഞങ്ങൾക്കേകുന്നു
ശുദ്ധമാം വായുവും
മലിനമില്ലാത്തുറവകളും
പ്രശാന്തമാം ഗഗനവും
എങ്കിലും ഞാൻ കേഴുന്നു മനുഷ്യാ
നിനക്കായി നിലനില്പിനായി

ഇടവേളകൾ ഉത്തമം മൃത്യാ
വീണ്ടു വിചാരത്തിനായി
കേഴുന്നു ഞാൻ ദെെവമേ
മാനവരാശിക്കായി
നല്ലതു ഭവിക്കണേ.
 

അനന്തപത്മനാഭൻ
9 C സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത