സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/ കൊറോണയുടെ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ നൊമ്പരം


എൻ്റെ പേര് കൊറോണ .ഞാൻ ചൈന യിലെ വുഹാനിലാണ് ഉടലെടുത്തത്. എനിക്ക് ലോകം കോവിഡ് 19 എന്ന പേര് നൽകി. മൃഗങ്ങളുടെ ഉള്ളിൽ നിശബ്ദനായി വസിച്ചിരുന്ന എന്നെ ലോകം കുറച്ചുമുൻപ് വരെ അറിഞ്ഞിരുന്നില്ല. ഓരോ ദിവസവും വർദ്ധിച്ച് വരുന്ന തിന്മകൾക്കും അക്രമങ്ങൾക്കും കാരണക്കാരായ മനുഷ്യരെ ഒരു പാഠം പഠിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.അങ്ങനെ ഒരു ദിവസം എനിക്ക് അതിനുള്ള സാഹചര്യം ഒത്തുവന്നു.അങ്ങനെ ഞാൻ മനുഷ്യൻ്റെ ഉള്ളിൽ പ്രവേശിച്ചു. ആദ്യം ജനങ്ങൾ എന്നെ നിസ്സാരനായി കണ്ടു. പക്ഷേ ദിനംപ്രതി വർദ്ധിച്ച് വരുന്ന എന്നെക്കണ്ട് ജനങ്ങൾ ഭയപ്പെട്ട് തുടങ്ങി. അങ്ങനെ ഞാൻ ലോകം മൊത്തം കീഴടക്കി. പക്ഷേ ലോകത്തിൻ്റെ മുമ്പിൽ ഞാൻ തോറ്റു. പോലീസും, ഡോക്ടറും, നഴ്സും, ഗവൺമെൻ്റുമെല്ലാം, ഓരോ മനുഷ്യ ജീവൻ രക്ഷിക്കാൻ വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നതു കാണുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു. ഞാൻ മൂലം കുട്ടികൾക്ക് അവരുടെ ഈ ഒരു വർഷത്തിലെ അധ്വാനത്തിൻ്റെ ഫലം പൂവണിയാതെ പോയി..... ആരാധനാലയങ്ങൾ അടയ്ക്കേണ്ടി വന്നതും ഞാൻ മൂലമാണല്ലോ.... നിരപരാധികളായ ഒരു പാട് മനുഷ്യരെ ഞാൻ കൊന്നൊടുക്കി.... ഒരു പാട് കുടുംബങ്ങൾ ഞാൻ അനാഥമാക്കി.ഒരുപാട് ജനങ്ങളുടെ തൊഴിൽ ഞാൻ നഷ്ടപ്പെടുത്തി. ഈ ലോകത്തിലെ സമ്പത്ത് വ്യവസ്ഥയെ തന്നെ ഞാൻ തകിടം മറിച്ചു.ഇതെല്ലാം കാണുമ്പോൾ എനിക്ക് കുറ്റബോധമുണ്ട്. ഈ ലോകത്തെ രക്ഷിക്കാൻ ഇനി എനിക്ക് സാധിക്കുകയില്ല. നിങ്ങൾ മനുഷ്യർ തന്നെ എന്നെ കൊല്ലണം. എന്നെ ഇല്ലാതാക്കാൻ നിങ്ങളുടെ ഗവൺമെൻറും ആരോഗു സംഘടനകളും പറയുന്നത് കൃത്യമായി നിങ്ങൾ പാലിക്കണം. കൈ കഴുകിയും ,മാസ്ക് ധരിച്ചും, പരസ്പരം അകലം പാലിച്ചും ,പുറത്തിറങ്ങാതെയും ഞാൻ നിങ്ങളിൽ പ്രേവേശിക്കാതെ നിങ്ങൾ ശ്രദ്ധിക്കണം' എന്നെ കൊല്ലു, നിങ്ങളുടെ ജീവൻ രക്ഷിക്കൂ.. "..............

അലീന ടി എ
10A സെന്റ് ജോസഫ്‌സ് ജി എച്എസ് എസ് കറുകുറ്റി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം