സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി/അക്ഷരവൃക്ഷം/അതിജീവനം അനിവാര്യം ..

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം അനിവാര്യം .....

നമ്മുടെ ലോകം ഇന്ന് കൊറോണ എന്ന വൈറസിന്റെ പിടിയിലാണ്. വൈറസ് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ അതിനെ അതിജീവിക്കേണ്ടത് അനിവാര്യമാണ്.

          കഴിഞ്ഞ വർഷങ്ങളിൽ പ്രളയം, നിപ്പ എന്നിങ്ങനെ മഹാമാരികൾ ഓരോന്നായി വന്നപ്പോൾ അതിനെ അതിജീവിച്ച കേരളം ഈ കൊറോണ വൈറസിനെയും ഒറ്റക്കെട്ടായി നേരിടുകയും അതിജീവിക്കുകയും ചെയ്യും.

വൈറസ് പടരാതിരിക്കാൻ ചില മുൻകരുതലുകൾ നമ്മളോരോരുത്തരും എടുക്കേണ്ടത് അനിവാര്യമാണ്. കൊറോണ വൈറസ് പടരാതിരിക്കാൻ കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണം. നിൽക്കുമ്പോഴും ഇരിക്കുമ്പോഴും നിശ്ചിത അകലം പാലിക്കണം. പുറമെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ വായും മൂക്കും തൂവാലയോ മാസ്കോ ഉപയോഗിച്ച് മറയ്ക്കണം.

കൊറോണ വൈറസ് ലോകത്തെ കീഴടക്കുകയാണ്. വൈറസ് ലോകത്തെ മുഴുവനായി കീഴടക്കുന്നതിനുമുമ്പ് നാം വൈറസിനെ കീഴടക്കണം. അതിനായി പ്രധാനമായും ഗവൺമെന്റും പോലീസും നൽകുന്ന നിർദ്ദേശങ്ങളും ലോക്ക് ഡൗണും നാം പാലിക്കണം.ജീവനെക്കുറിച്ചു പോലും ചിന്തിക്കാതെ, വീടുകളിൽ പോലും പോകാൻ കഴിയാതെ സേവനം ചെയ്യുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ഈ അവസരത്തിൽ നന്ദി പറയുന്നു.

ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുകയാണ്. മിക്ക രോഗികളും വൈറസിനെ അതിജീവിച്ചു കൊണ്ടിരിക്കുകയാണ് എന്നത് സന്തോഷം നൽകുന്ന വാർത്തയാണ്. പോലീസ് നൽകുന്ന നിർദ്ദേശങ്ങൾഅനുസരിക്കാതെ, നിയമം ലംഘിച്ച് പുറത്തിറങ്ങി നടക്കുകയും അതുപോലെ നിരീക്ഷണത്തിൽ കഴിയുന്നവർ നിരവധി പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നത് രോഗികളുടെ എണ്ണം കൂട്ടുന്നു. ഇത്തരം സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുകയാണെങ്കിൽവൈറസിനെ നമുക്ക് തടയാൻ കഴിയും.

ലോകം മുഴുവൻ നിരവധി പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നു കൊണ്ടിരിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം അസൂയാവഹമായി മുന്നേറി കൊണ്ടിരിക്കുന്നു. നമുക്ക് ഒത്തൊരുമിച്ച്, ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടാം.


വാർത്തകൾ അറിയാം..... പുസ്തകങ്ങൾ ധാരാളം വായിക്കാം..... കൊറോണ വൈറസ് പടരാതിരിക്കാൻ സുരക്ഷിതരായി ഇപ്പോഴുള്ള സ്ഥലങ്ങളിൽ ആയിരിക്കാം ...... ആ സ്ഥലമാണ് നമ്മുടെ സ്വന്തം വീട് ......

STAY HOME....
STAY SAFE......
SAVE LIFE......

 

ശ്രീഷ്മ ബി
9 C സെന്റ്.ജോസഫ്സ് ഹൈസ്കൂൾ , പങ്ങാരപ്പിള്ളി
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം