സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം രോഗപ്രതിരോധം

ശുചിത്വം മനുഷ്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈ ജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായത്. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തിശുചിത്വം മുതൽ സാമൂഹ്യ ശുചിത്വം വരെ.

ആരോഗ്യ ശുചിത്വം

വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവ ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ ആണ്. ആരോഗ്യ ശുചിത്വ പരിപാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ ശീല പരിഷ്കാരങ്ങളാണ് ഇന്നത്തെ ആവശ്യം.

വ്യക്തി ശുചിത്വം

എല്ലാവരും സ്വയം ആയി ശീലിക്കേണ്ട ശുചിത്വ ശീലങ്ങളെ വ്യക്തി ശുചിത്വ ശീലങ്ങൾ എന്ന് വിളിക്കുന്നു. ഇവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒരുപരിധിവരെ തടയാൻ കഴിയുന്നു. അവയിൽ ചിലത് താഴെ പറയുന്നു.

കൂടെ കൂടെയും ഭക്ഷണത്തിന് മുമ്പും പിമ്പും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ചു കഴുകുക. വയറിളക്കരോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ, പകർച്ചപ്പനി, തുടങ്ങി കോവിഡ് വരെ ഒഴിവാക്കാം.

നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും.

രാവിലെയും കിടക്കുന്നതിന് മുമ്പായും പല്ലുകൾ തേക്കണം.

ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി ഉറപ്പാക്കണം.

ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല. ശാരീരിക, മാനസിക, സാമൂഹിക സുസ്ഥിതി കൂടിയാണ് ആരോഗ്യം. പോഷണ കുറവും അമിതാഹാരവും വൃത്തിയില്ലാത്ത ജീവിതസാഹചര്യങ്ങളും എല്ലാം രോഗം വിളിച്ചു വരുത്തുന്നതാണ്.

Prevention is better than cure

ഇവ എപ്പോഴും പാലിക്കുക

1. ശുചിത്വം പാലിക്കുക. 2. ശുദ്ധജലം ഉപയോഗിക്കുക. 3. നല്ല പോഷക ഭക്ഷണം കഴിക്കുക. 4. ധാരാളം വെള്ളം കുടിക്കുക.

അന്ന റോസ് എ പി
3 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം