സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ ദിനങ്ങൾ

വളരെ പ്രതീക്ഷകളുടെ അവധിക്കാലമായിരുന്നു എനിക്ക് അപ്രതീക്ഷിതമായി നഷ്ടമായത്. ടൂറുകളും ബന്ധുവീടുകളിൽ സന്ദർശനവും ഒക്കെ എന്റെ പ്രതീക്ഷയിൽനിന്ന് എങ്ങോ പെട്ടന്ന് മാഞ്ഞുപോയി. എങ്കിലും ചില യാദൃശ്ചികമായ നേരംപോക്കുകൾ എന്നെ തേടിവന്നു. ആഴ്ചയിൽ ഒരു ദിവസം മാത്രം എന്റെ കൂടെ പകൽസമയം ചിലവഴിക്കാറുണ്ടായിരുന്ന എന്റെ അചാച്ചി ഇപ്പോൾ മുഴുവൻസമയവും ഞങ്ങളുടെകൂടെ ഉണ്ട്. ഞാനും എന്റെ കുടുംബം മുഴുവനും ചേർന്ന് പച്ചക്കറി കൃഷിചെയ്യാൻ ആരംഭിച്ചു. അതിനായി ഞങ്ങൾ കുറെ ഗ്രോബാഗുകളിൽ മണ്ണുനിറച്ചു അയല്പക്കത്തെ വീട്ടിൽനിന്നും ചാണകപ്പൊടിയും ശേഖരിച്ചു അതിൽ ഓരോന്നിലും വിതറി പലതരം പച്ചക്കറി വിത്തുകൾ പാകി. ഇപ്പോൾ അത് മുളച്ചു പൊങ്ങി. മഴ അതിനെ നശിപ്പിക്കുമോ എന്ന ഭയത്തിലാണ് ഞാൻ. ഇത് കൂടാതെ ഞാൻ നേരമ്പോക്കിനായി വിവിധതരം ചില്ലുകുപ്പികളിൽ നിറംനൽകുകയും അലങ്കരിക്കുകയും ചെയ്തു. അതൊക്കെ ഞാൻ കാണിച്ചുതരാം കെട്ടോ.....

അനുഗ്രഹ അജീഷ്
2 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം