സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പരിസ്ഥിതി - മാനവരാശിയുടെ നിലനിൽപ്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി - മാനവരാശിയുടെ നിലനിൽപ്

പരിസ്ഥിതി മാനവ രാശിയുടെ നിലനിൽപിന് വളരെ അത്യാവശ്യമാണ്. ഇന്ന് ലോകത്തിൽ 82% ജനങ്ങളും മലിനവായുവാണ് ശ്വസിക്കുന്നത്. അതായതു ലോകത്തിൽ 9 പേർക്ക് ശുദ്ധവായു ലഭിക്കുന്നില്ല. ഇടിച്ചു നിരത്തപ്പെടുന്ന കുന്നുകൾ നിരന്തരമായ വനനശീകരണം കാടുകത്തിക്കൽ അന്തരീക്ഷമലിനീകരണം പ്ലാസ്റ്റിക് കത്തിക്കൽ ഇവയൊക്കെയാണ് മലിനീകരണത്തിന് കാരണം. ഒരു വ്യക്തിക്കു നൽകുന്ന പരിരക്ഷക്കു അപ്പുറം അത് സമൂഹത്തിന്റെ സുരക്ഷക്ക് നൽകണം. ഒരു നല്ല നാളെക്കായി നമ്മുക്ക് ഒരുമിച്ചു കൈകോർക്കാം.

ആരോഗ്യകരവും ശുചിയുള്ളതും സുസ്ഥിരവുമായ പരിസ്ഥിതി മനുഷ്യന്റെ അടിസ്ഥാന അവകാശമായി കരുതി നമ്മുക്ക് പ്രവർത്തിക്കാം. ആരോഗ്യകരമായ ഒരു ഇന്ത്യയേ സ്വപ്നം കണ്ടുകൊണ്ട് ജീവിതത്തെ കൊണ്ടുപോകാം... മനുഷ്യന്റെ ആരോഗ്യത്തിന് നൽകുന്ന അതേ പരിഗണന നമ്മുക്ക് പരിസ്ഥിക്കും നൽകാം... കഴിവതും പരിസ്ഥിയോടുള്ള മനുഷ്യന്റെ ദുഷ്പ്രവൃത്തികൾ ഒഴിവാക്കി ഒരു നല്ല നാളെക്കായി ഒരുമിച്ചു മുമ്പോട്ടു പോകാം... മാത്രമല്ല അതിനായി ഓരോ വ്യക്തിക്കും നമ്മുക്ക് അറിയാവുന്ന രീതിയിൽ മാർഗനിർദേശം നൽകാം... അതിനായി അവനവന്റെ വീട്ടിൽ ഒരു ചെടി നട്ടു മാതൃകയാവാം.

ആരാധ്യ. ആർ
2 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം