സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊങ്ങിണിക്കിളി
കൊങ്ങിണിക്കിളി
ഒരു ദിവസം കൊങ്ങിണിക്കിളി കാട്ടിൽ കൂടി പറക്കുകയായിരുന്നു. അപ്പോൾ അവിടെ അവളുടെ ഇഷ്ടപ്പെട്ട മരത്തിൻ്റെ അടിയിൽ നിറയെ മാലിന്യം' അവൾ വിഷമിച്ചു. അവൾ ചിന്തിച്ചു മാലിന്യം ഇടുന്ന ആളെ കണ്ടു പിടിക്കണം ഒരു ദിവസം ആ മരത്തിൽ അവൾകൂട് കൂട്ടി. മുട്ടയിട്ടു 'മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടായി. അടുത്ത ദിവസം അവൾ ഭക്ഷണം തേടി തിരിച്ചു വന്നപ്പോൾ തൻ്റെ കുഞ്ഞ് താഴെ മാലിന്യങ്ങൾ കൂട്ടിയിട്ട സ്ഥലത്ത് വീണു കിടക്കുന്നു ' അവൾ വേഗം കുഞ്ഞിനെ എടുത്ത് കൂട്ടിലിട്ടു അപ്പോൾ ദൂരെ നിന്നും ഒരാൾ ഒരു കുട്ട നിറയെ മാലിന്യം ആ മരത്തിൻ്റെ ചുവട്ടിൽ ഇട്ടു. അവൾ തെല്ല് ദേഷ്യത്തോടെ അയാളോട് പറഞ്ഞു. മാലിന്യങ്ങൾ ഇങ്ങനെ കുട്ടി ഇടരുത്'ഞങ്ങളെപ്പോലെയുള്ള ജീവികൾക്ക് ജീവിക്കണ്ടേ? അയാൾ നാണിച്ചു തലതാഴ്ത്തി ഞാൻ ഇനി മാലിന്യം ഇവിടെ ഇടത്തില്ല എന്ന് പറഞ്ഞ് പോകാൻ തുടങ്ങി. കൊങ്ങിണി ചോദിച്ചു? അതു പോട്ടെ, 'ഈ മാലിന്യങ്ങൾ എല്ലാം സംസ്കരിക്കുന്ന രീതി ചേട്ടനറിയാമോ? ഒരു ദിവസം ഗ്രാമത്തിലെ തോമാച്ചേട്ടൻ്റെ വീട്ടിൽ ഞാൻ പോയപ്പോൾ കണ്ടതാ. അക്കാര്യം ഞാൻ ചേട്ടനോട് പറഞ്ഞു തരാം .വാ വട്ടമുള്ള ഒരു വലിയ ബിൻ എടുത്ത് ആ ബിന്നിൻ്റെ ചുറ്റുമായി അവിടവിടെ തുളകൾ ഇടുക. പിന്നെ ബിന്നിൻ്റെ അടിയിൽ ഒരു ടാപ്പ് പിടിപ്പിക്കണം. ചേട്ടൻ്റെ വീട്ടിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ എടുത്ത് ആ പാത്രത്തിൽ ഇടുക. കുറെ ദിവസം കഴിയുമ്പോൾ അതിനകത്തുള്ള മാലിന്യം അഴുകി വരും'ടാപ്പ് തുറക്കുമ്പോൾ കിട്ടുന്ന കറുത്ത നിറത്തിലുള്ള വെള്ളം നല്ല ഒന്നാന്തരം വളമാണ്. അത് ചേട്ടൻ്റെ പറമ്പിൽ തന്നെയുള്ള ചെടികൾക്കും പച്ചക്കറികൾക്കും ഇട്ടാൽ നല്ല വിളവ് കിട്ടും 'കൊങ്ങിണിക്കിളി പറയുന്നത് അയാൾ ശ്രദ്ധയോടെ കേട്ട് സന്തോഷത്തോടെ തിരിച്ചു പോയി. കൊങ്ങിണിക്കിളിക്കും ആശ്വാസമായി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ