സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/സയൻസ് ക്ലബ്ബ്
ശാസ്ത്രബോധവും ജ്ഞാനവും കുട്ടികളിൽ രൂപപ്പെടുത്തി എടുക്കുന്നതിനും കാണുന്നതെന്തും ശാസ്ത്ര വീക്ഷണത്തിന് വിധേയമാക്കപ്പെടെണ്ടതും ആണെന്നുള്ള ബോധം ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ സൃഷ്ടിച്ചെടുക്കുക എന്നതുമാണ് ശാസ്ത്ര ക്ലബ്ബിൻറെ ലക്ഷ്യം ഇതുവഴി കുട്ടികളിൽ ചുറ്റുമുള്ള ലോകത്തെ കൗതുകക്കാഴ്ചകൾ കാണുന്നതിനൊപ്പം അവയെ കുറിച്ച് അറിയാനുള്ള ആഗ്രഹവും വളർത്തുന്നു വിദ്യാർത്ഥികളിൽ ഉരുത്തിരിയുന്ന ശാസ്ത്രപഠന അഭിരുചിയെ സമൂഹനന്മയ്ക്ക് ഉതകുന്ന രീതിയിലേക്ക് മാറ്റുവാൻ ശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.
പ്രവർത്തനങ്ങൾ
2021 - 22 വർഷത്തെ സ്കൂൾ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ 2021 ജൂലൈ 19ന് ബഹുമാനപ്പെട്ട കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ശ്രീ . ടി.സിദ്ദിഖ് നിർവഹിച്ചു.
ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂലൈ 21 ചാന്ദ്രദിനം ആഘോഷം നടത്തി വിദ്യാർത്ഥികൾക്കായി ചാന്ദ്രദിന ക്വിസ് മത്സരവും നടത്തപ്പെട്ടു. 2021 സെപ്റ്റംബർ 16ന് ഓസോൺ ദിനത്തോടനുബന്ധിച്ച് മിഷൻ ഓസോൺ 365 എന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മ പദ്ധതിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി സംരക്ഷണത്തിൽ നമ്മുടെ കുട്ടികൾ ഭാഗഭാക്കാകുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി മലപ്പുറം താളിപ്പാടം പി എം എം യു പി സ്കൂൾ അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ടോമി ഇ വി സാർ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ അവൾ നമ്മുടെ ചുറ്റുമുള്ള മരങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ പ്ലാസ്റ്റിക് ഉപഭോഗം എത്രത്തോളമുണ്ട് എന്നിങ്ങനെ ശാസ്ത്രീയമായി അന്വേഷിക്കുന്നു. ഇത്തരത്തിൽ 365 ദിവസം കുട്ടികൾ ഒരു അന്വേഷണാത്മക പ്രൊജക്റ്റ് ചെയ്യുകയും റിപ്പോർട്ട് അധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. തുടർ വർഷങ്ങളിൽ ഈ പഠനങ്ങൾ മുഴുവൻ കുട്ടികളിലേക്കും വ്യാപിപ്പിക്കുന്നു. കൂടാതെ ഓസോൺ ദിനത്തിൽ, ഭൂമി 50 വർഷങ്ങൾക്കുശേഷം എന്ന വിഷയവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കായി കാർട്ടൂൺ മത്സരവും നടത്തി.