സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/ആരോടാണീയുദ്ധം
ആരോടാണീയുദ്ധം
രോഗങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിനുപകരം പ്രകൃതിയോട് യുദ്ധം ചെയ്യുന്ന മനുഷ്യൻ. ഇവിടെ തോൽക്കുന്നത് പ്രകൃതിയോ അതോ മനുഷ്യനോ ? ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. മനുഷ്യന്റെ അത്യാർത്തിയെ തൃപ്തിപ്പെടുത്താനായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതാണ് ഇതിനു പ്രധാന കാരണം. പ്രകൃതിവിഭവങ്ങൾ നമുക്ക് ഉപയോഗിക്കാനുള്ളതാണ്. എന്നാൽ അവ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരാറിലാക്കം. ആരാഗ്യസംരക്ഷണത്തിലും സ്വത്തുസംരക്ഷണത്തിലുമൊക്കെ ശ്രദ്ധ പതിക്കുന്ന നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കാതെ ആരോഗ്യസുരക്ഷ എത്രത്തോളം ഫലവത്താകുമെന്ന് ചിന്തിക്കേണ്ട മറ്റൊരു കാര്യം. വായു, മണ്ണ്, ജലം ഇവയൊക്കെ ശുദ്ധമാണെങ്കിൽ മാത്രമേ മനുഷ്യന് രോഗപ്രതിരോധശേഷി കൂടുകയുള്ളു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും അതിലുപരി ഭാവിതലമുറയുടെ നിലനിൽപ്പിനുകൂടി ആവശ്യമാണെന്ന് നാം തിരിച്ചറിയണം. ശുചിത്വം ഒരു സംസ്കാരമാണ്. ആരോഗ്യാവസ്ഥ ശുചിത്വവുമായി ബന്ധപ്പെട്ടതാണ്. വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ മലയാളികൾ ശ്രദ്ധയൂന്നുന്നവരാണ്. ദിവസവും രണ്ടുനേരവും കുളിച്ച് വൃത്തിയുള്ള വസ്ത്രധാരണം നടത്തി വീടും പരിസരവും അടിച്ചു വൃത്തിയാക്കി, അങ്ങനെ പോകുന്നു ഓരോ മലയാളിയും. പക്ഷെ സ്വന്തം വീട്ടിലെ മാല്യനങ്ങൾ മതിലിനപ്പുറത്തേക്കു തള്ളുന്ന നമ്മൾ എത്ര കുളിച്ചിട്ടും കാര്യമില്ലല്ലോ. നീരുറവകളും വായുമെല്ലാം മലിനമാക്കുന്ന നമ്മൾ എന്ത് ആരോഗ്യസംരക്ഷണമാണ് നടത്തുന്നത്. ആവർതിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വക്കുറവിന്റെ ഫലമല്ലേ? മാലിന്യകൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും നമ്മെനോക്കി പല്ലിളിക്കുമ്പോൾ, മാലിന്യങ്ങൾ എന്തുചെയ്യണമെന്നറിയാതെ അധികൃതർ വിഷമിക്കുന്നു. മാലിന്യത്തിന്റെ പേരിലുള്ള സംഘർഷങ്ങൾ ഉടലെടുക്കുമ്പോൾ അതിനുള്ള പരിഹാരം തേടേണ്ടത് അധികാരികളുടെ മാത്രം ഉത്തരവീദിത്വമായി കാണാതെ, ഓരോരുത്തരും അത് സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കണം. ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ ആണല്ലോ. രോഗം വന്നിട്ട് ഭേദമാക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അവിടെയാണ് രോഗപ്രതിരോധത്തിന്റെ പ്രാധാന്യം. നല്ല ഭക്ഷണം, ശുദ്ധവായു, ചിട്ടയായ വ്യായാമം, യോഗ ഇവയെല്ലാമുണ്ടെങ്കിൽ രോഗപ്രതിരോധശേഷി മനുഷ്യന് നേടിയെടുക്കാം. ശാരീരികക്ഷമതപോലെതന്നെ മാനസികാരോഗ്യവും രോഗപ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്. അതിനായി കായികവിനോദങ്ങൾ, യോഗ, നല്ല സൗഹൃതങ്ങൾ എന്നിവ ഗുണപ്രദമാണ്. ചിട്ടയായ ജീവിതക്രമം രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് പ്രധാനം. വ്യായാമത്തിനും കായികവിനോദങ്ങൾക്കും സമയമില്ലെന്നാണ് പലരുടേയും വാദം. “വേണമെങ്കിൽ ചക്ക വേരിലും കായിക്കും” എന്നാണല്ലോ പറയാറ്. ആവശ്യമാണെന്ന് നമ്മൾ തിരിച്ചറിഞ്ഞാൽ എല്ലാത്തിനും അല്പസമയം മാറ്റിവെക്കാൻ കഴിയും. എന്തിനും ഏതിനും തിരക്കുപിടിച്ച് ഓടുന്ന മനുഷ്യൻ ഈ ലോക്ക്ഡൗൺകാലത്ത് വീട്ടിൽ അടങ്ങിയിരുന്ന് കൊറോണ വൈറസിനെ പ്രധിരോധിച്ചില്ലേ. അതുതന്നെ ഇതിന് നല്ലൊരുദാഹരണമാണ്. ചുരുക്കിപ്പറഞ്ഞാൽ പരിസ്ഥിതി സംരക്ഷണം, വ്യക്തിശുചിത്വം, സാമൂഹ്യ ശുചിത്വം, വ്യായാമം, കായികവിനോദങ്ങൾ, യോഗ, ചിട്ടയായ ജീവിതക്രമം എന്നിവയുലൂടെ രോഗപ്രതിരോധശേഷി നേടിയെടുക്കാനും എല്ലാവർക്കും കഴിയും. അങ്ങനെ നല്ലൊരു നാളേക്കായി നമ്മുക്കു പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം