സെന്റ് ലൂയിസ് യു പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അറിവ് നൽകും


7-ാം ക്ലാസിലെ ക്ലാസ് ലീഡറായിരുന്നു അശോക് .അവരുടെ അധ്യാപകൻ വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് കഠിന ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്ന അന്ന് ഒരു കുട്ടി മാത്രം വന്നില്ല.ആരാണ് എന്ന് അശോക് അന്വേഷച്ചപ്പോൾ മുരളിയാണ് വരാതിരുന്നത് യെന്ന് മനസിലായി. ലീഡർ മുരളിയുടെ പക്കൽ ചെന്ന് ചോദിച്ചു"എന്താ മുരളി നീ ഇന്ന് പ്രാർത്ഥനയക്ക് വരാതിരുന്നത്".ഈ സമയത്ത് അധ്യാപകൻ ക്ലാസ് റൂമിലേക്ക് വന്നു. അധ്യാപകൻ ലീഡറിനോട് ചോദിച്ചു ഇന്ന് ആരാണ് പ്രാർത്ഥനയ്ക്ക് വരാതിരുന്നത്,"സാർ മുരളി മാത്രം വന്നില്ല". "എന്താ മുരളി പ്രാർത്ഥനയ്ക്ക് വരാതിരുന്നത് ,എന്തായാലും നിനക്ക് യി ന്ന് ശിക്ഷയുണ്ട്."മുരളി പറഞ്ഞു : "അത് സാർ ഞാൻ പ്രാർത്ഥനയ്ക്ക് മുൻപ് വന്നെങ്കിലും ഞാൻ വന്നപ്പോൾ തന്നെ കുട്ടികൾ എല്ലാവരും പ്രാർത്ഥനയ്ക്ക് ഇറങ്ങുകയായിരുന്നു ഞാനും ഇറങ്ങാൻ പോയപ്പോൾ ക്ലാസ് റൂമിൻ്റെ അകത്ത് നിറയെ പേപ്പറും മണ്ണും ആയിരുന്നു. അതു കണ്ടപ്പോൾ ഞാൻ വ്യത്തിയാക്കി.അതാണ് സാർ ഞാൻ പ്രാർത്ഥനയ്ക്ക് വരാതിരിന്നത്". സാർ പറഞ്ഞു "മോനെ നീ ചെയ്ത പ്രവൃത്തി വലിയ ഒരു കാര്യമാണ്. അതിനാൽ ഞാൻ നിന്നെ ശിക്ഷിക്കുന്നില്ല".മുരളി വീണ്ടും പറഞ്ഞുെ:" വേണ്ട ഈ ചെയ്ത കാര്യത്തിന് സാർ എത്ര കഠിനശിക്ഷ വേണമെങ്കിലും തന്നോളു .സാർ ഞങ്ങളെ പഠിപ്പിച്ച ട്ടുണ്ട് ശുചിത്വം വേണമെന്ന്". സാർ അവനെ കെട്ടിപ്പിടിച്ച് പറഞ്ഞു:"നിന്നെക്കണ്ടാണ് എല്ലാവരും പഠിക്കേണ്ടത്. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പ്രാർത്ഥനയും ,ശുചിത്വവും ഇത് രണ്ടും നമ്മുടെ ജീവതത്തെ മുന്നോട്ട് കൊണ്ടു പോകാൻ സഹായിക്കും".

Athulya Rajeev
6 A St.Louis U.p. School Vaikom
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ